“ഹാൻസിന് ജന്മം നൽകി മൂന്ന് വർഷത്തിന് ശേഷം വീണ്ടും ഞാൻ ഗർഭിണിയായി ” ഹൃദയം തൊട്ട് സമീറയുടെ കുറിപ്പ് !

0

ചെറുതായി ഒന്ന് വണ്ണം വെച്ച് പോയാലോ, സ്ട്രെച്ച് മാർക്കുകൾ കാണപ്പെട്ടാലോ എല്ലാം വലിയ രീതിയിൽ അതിനെ വിമർശിയ്ക്കുന്ന സമൂഹമാണ് ഇന്ന് നമുക്കുള്ളത്. പലരും ബോഡി ഷെയിമിങ്ങിന്റെ ഇരകളായി മാറാറുണ്ട്. കൂടുതലും സിനിമ താരങ്ങൾ ആണ് ഇത്തരത്തിൽ ബോഡി ഷെയിമിങ്ങിനു ഇരകളാകാറുള്ളത്. എന്നാൽ ചിലർ ഇത്തരത്തിലുള്ള സംസാരങ്ങൾക്കും സമൂഹത്തിനും എതിരെ ശബ്ദമുയർത്താറുണ്ട്. അത്തരത്തിൽ എപ്പോളും ബോഡി ഷെയിമിങ്ങിനു എതിരെ സംസാരിച്ചിട്ടുള്ള ഒരു വ്യക്തിയാണ് തെന്നിന്ത്യൻ താര സുന്ദരി സമീറ റെഡ്‌ഡി. ഇന്നിപ്പോൾ താരം പങ്കുവെച്ചിരിയ്ക്കുന്ന ഒരു കുറിപ്പാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം .

“ആരോഗ്യമുള്ള ശരീരം. സുന്ദരമായ ശരീരം #imperfectlyperfect‌ ഞാൻ എന്റെ ഏറ്റവും താഴ്ന്ന സ്വയമൂല്യത്തിൽ‌ എത്തുമ്പോൾ‌ നടുവിലുള്ള ചിത്രത്തിൽ‌ ആരംഭിച്ചു. ഞാൻ ഹാൻസിന് ജന്മം നൽകിയതിനു ശേഷം എന്റെ ശരീരം മാറിയത് എനിയ്ക്ക് ഒട്ടും അംഗീകരിക്കാൻ സാധിച്ചില്ല. 3 വർഷത്തിനുശേഷം എനിയ്ക്ക് എന്റെ ഭാരം കുറയ്ക്കുവാൻ സാധിച്ചു , എന്നാൽ അതിനു ശേഷം ഞാൻ നൈറയെ ഗർഭം ധരിച്ചു. ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കുവാനുള്ള എന്റെ യാത്ര തുടരുകയാണ് –

എന്നാൽ ഇത്തവണ മുമ്പത്തെപ്പോലെ ഞാൻ എന്നെത്തന്നെ വേദനിപ്പിയ്ക്കാതെയും ജഡ്ജ് ചെയ്യാതെയുമാണ് മുന്നോട്ട് പോകുന്നത് .ഈ വർഷങ്ങളിലെല്ലാം വിശ്വസിക്കാൻ ഞാൻ എന്റെ മനസ്സിന് വ്യവസ്ഥ ചെയ്ത എല്ലാ അരക്ഷിതാവസ്ഥകളും മനസിലാക്കാൻ ഞാൻ എന്നെത്തന്നെ ഓർമ്മിപ്പിക്കുന്നു. അടിസ്ഥാനപരമായും പോസിറ്റീവായും സ്വയം സ്വീകാര്യതയിലും സ്വയം സ്നേഹത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത് കഠിനാധ്വാനമാണ് ❤️ എന്നാൽ ഇത് വളരെ മൂല്യവത്താണ്. നമുക്കെല്ലാവർക്കും നമ്മുടെ ലക്ഷ്യത്തിലെത്താൻ കഴിയും, പക്ഷേ അവിടെയെത്തുന്ന യാത്രയിൽ സന്തുഷ്ടരായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. നിങ്ങൾ സുന്ദരിയാണ് . ”

ഇങ്ങനെയായിരുന്നു സമീറയുടെ കുറിപ്പ്. ബോഡി ഷെയിമിങ് അനുഭവിയ്ക്കുന്നവർക്ക് ആത്മവിശ്വാസം പകരുന്നതാണ് സമീറയുടെ വാക്കുകൾ. നിരവധി പേരാണ് ഇതിനോടകം പോസ്റ്റ് കണ്ടിരിയ്ക്കുന്നത്. നിരവധി കമന്റുകളും പോസ്റ്റിനു താഴെയായി വന്നിട്ടുണ്ട് .നമ്മൾ നമ്മളായി തന്നെ ജീവിയ്ക്കുക .അതിനിടയിൽ ഉണ്ടാകുന്ന ചെറിയ ചെറിയ പ്രശ്നങ്ങളെ സന്തോഷത്തിന്റെ പാതയിലൂടെ കഠിനാധ്വാനത്തിലൂടെ പരിഹരിയ്ക്കുക .