സൂപ്പർസ്റ്റാറിനെ കാണാൻ കുട്ടിതാരം എത്തിയപ്പോൾ !

0

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. ഒരുപാട് നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകികൊണ്ട് അദ്ദേഹം മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി കൊണ്ടേ ഇരിക്കുകയാണ് .ഈ ഇടയ്ക്കായിരുന്നു ലാലേട്ടൻ സംവിധാന രംഗത്തേക്കും കാലെടുത്ത് വയ്ക്കാൻ പോകുകയാണ് എന്ന വിവരം വെളിപ്പെടുത്തിയത്. ‘ബറോസ്’ എന്ന ചിത്രത്തിലൂടെയാണ് മോഹൻലാൽ സംവിധായകൻ ആകുന്നത്. എന്നാൽ ഇന്നിപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മാറിയിരിയ്ക്കുന്നത് മറ്റൊരു കാര്യമാണ് . ലാലേട്ടനെ കാണാൻ എത്തിയ ആ കുട്ടി സംഗീത സംവിധായകൻ , പിയാനിസ്റ്റും സംഗീതസംവിധായകനുമായ കൗമാരക്കാരൻ ലിഡിയൻ നാദസ്വരം ആണ് ലാലേട്ടനെ കാണാൻ എത്തിയത് .ഇത് തന്നെയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയവും. മോഹൻലാലിനെ ടാഗ് ചെയ്തുകൊണ്ട് ലിഡിയൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ് ആണ് ഇപ്പോൾ ഏവരുടെയും മനം കവർന്നിരിയ്ക്കുന്നത് .

മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ‘ബറോസ്’ എന്ന ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത് ലിഡിയൻ ആണ്. ചിത്രത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ഇക്കാര‌്യം ലിഡിയൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരെയും ലിഡിയൻ നേരിൽ കണ്ടിരുന്നു. ലിഡിയൻ ഒറ്റയ്ക്കായിരുന്നില്ല എത്തിയത് . സഹോദരിയും ഗായികയുമായ അമൃത വർഷിണിയും ലിഡിയാനൊപ്പം ഉണ്ടായിരുന്നു. ലിഡിയന്റെ യൂട്യൂബ് വിഡിയോകളിലൂടെ ഏറെ സുപരിചിതയായ താരമാണ് സഹോദരി അമൃത.

‘ഒരു വർഷത്തിനു ശേഷം വീണ്ടും ഈ മഹാ വ്യക്തിത്വത്തെ നേരിൽ കാണാൻ സാധിച്ചതിൽ ഏറെ സന്തോഷം’ എന്നായിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ട് ലിഡിയൻ കുറിച്ചത് . ഇതിനു മുൻപ് ലിഡിയനു പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു. സംഗീതസംവിധാനരംഗത്തേയ്ക്കുള്ള ലിഡിയന്റെ അരങ്ങേറ്റ ചിത്രമാണ് ബറോസ്. മാർച്ച് അവസാന വാരം ഗോവയിലാണ് ബറോസിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്.ബാരോസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഒന്നടങ്കം .