റിമയോടും മഞ്ജുവിനോടും സ്വകര്യം പറഞ്ഞ് പൂർണിമ ; വൈറലായി വീഡിയോ !

0

സമൂഹമാധ്യമങ്ങളിൽ സജീവമായ ഒരു താരമാണ് പൂർണിമ ഇന്ദ്രജിത്ത്. വിവാഹത്തിന് ശേഷം സിനിമാജീദിത്തത്തിൽ നിന്നും ഒരിടവേളയെടുത്ത താരം വൈറസ് എന്ന സിനിമയിലൂടെ സിനിമ ലോകത്തേയ്ക്ക് തിരികെ വന്നിരിയ്ക്കുകയാണ് .തന്റെ ജീവിതത്തിലെ നല്ല മുഹൂർത്തങ്ങൾ എല്ലാം സമൂഹമാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്കെല്ലാം നല്ല പ്രതികരണമാണ് ലഭിയ്ക്കാറുള്ളത് .മക്കളുടെ വിശേഷങ്ങളും സുഹൃത്തുക്കളുമായുള്ള ചിത്രങ്ങളും എല്ലാം താരം സമൂഹമാധ്യമങ്ങൾ വഴി പങ്കുവയ്ക്കാറുണ്ട് .അത്തരത്തിൽ താരം ഇപ്പോൾ പങ്കുവച്ച ഒരു വീഡിയോ ആണ് വൈറൽ ആയിരിയ്ക്കുന്നത് .

പൂർണിമയും, മഞ്ജു വാര്യരും, റിമ കല്ലിങ്കലും ആണ് വീഡിയോ ദൃശ്യത്തിൽ ഉള്ളത്. മഞ്ജുവിനോടും റിമയോടും എന്തോ സ്വകാര്യം പറയുകയാണ് വീഡിയോ ദൃശ്യത്തിൽ പൂർണിമ. പൂർണിമയുടെ ഭർത്താവ് ഇന്ദ്രജിത്ത് ആണ് വീഡിയോ ദൃശ്യങ്ങൾ പകർത്തിയത് . ഗായകൻ വിജയ് യേശുദാസും കൂട്ടത്തിൽ ഉണ്ടായിരുന്നു . ഉറ്റ ചങ്ങാതിമാരുമായുള്ള പഴയ ഒരു വീഡിയോ ദൃശ്യമാണ് ഇപ്പോൾ പൂർണിമ പങ്കുവച്ചിരിയ്ക്കുന്നത്. ” ആരാണ് അവിടെ , എന്തെങ്കിലും ഊഹം ഉണ്ടോ ? .” എന്ന അടിക്കുറിപ്പോടെയാണ്‌ താരം വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത് .”ആകാംഷയോടെ ക്യാമറയ്ക്ക് പിന്നിലായി കാത്തിരിയ്ക്കുന്ന പൂച്ചകൾ” എന്ന് പറഞ്ഞുകൊണ്ട് വിജയ് യേശുദാസിനെയും ഇന്ദ്രജിത്തിനെയും പൂർണിമ മെൻഷൻ ചെയ്തിരിയ്ക്കുന്നത്.

നിരവധി ആളുകളാണ് ഇതിനോടകം വീഡിയോ ദൃശ്യങ്ങൾ കണ്ടിരിയ്ക്കുന്നത്. നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെയായി എത്തിയിട്ടുണ്ട്. സൗഹൃദപരമായി നല്ല ബന്ധങ്ങൾ കാത്ത് സൂക്ഷിയ്ക്കുന്ന ഒരു വ്യക്തി കൂടിയാണ് പൂർണിമ . സിനിമ താരം എന്നതിലുപരിയായി ഒരു ബിസിനസ് സംരംഭക കൂടിയാണ് താരം .പ്രാർത്ഥന , നക്ഷത്ര എന്നീ രണ്ടു പെണ്മക്കളാണ് താരത്തിന് ഉള്ളത് . വൈറസ് എന്ന സിനിമയിലെ മിന്നുന്ന പ്രകടനം ഒരുപാട് നല്ല അഭിപ്രായങ്ങൾ താരത്തിന് നേടി കൊടുത്തിരുന്നു . വൈറസിൽ ഇന്ദ്രജിത്തിന്റെ ഭാര്യയായുള്ള കഥാപാത്രമാണ് താരം അഭിനയിച്ചത് .