അർഹതപ്പെട്ട അംഗീകാരം ഏറ്റുവാങ്ങി മാധവൻ ; ആശംസകളുമായി താരങ്ങൾ !

0

സൗത്ത് ഇന്ത്യൻ സൂപ്പർ താരങ്ങളിൽ ഒരാൾ ആണ് മാധവൻ . അലൈപായുതേ ,മിന്നലേ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത് . തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം തന്റേതായ ഇടം കണ്ടെത്തിയ മാധവന് മലയാളത്തിലും ആരാധകർ ഉണ്ട് .തൊണ്ണൂറുകളിൽ സിനിമയിലേയ്ക്ക് കാലെടുത്തുവെച്ച മാധവൻ ഇപ്പോൾ വലിയ ഒരു അംഗീകാരത്തിന്റെ നിറവിൽ നിൽക്കുകയാണ്. കലയ്ക്കും സിനിമയ്ക്കും നൽകിയ സമഗ്ര സംഭാവനകൾക്ക് മാധവന് ഡോക്ടർ ഓഫ് ലെറ്റേഴ്സ് ബിരുദം നൽകി ധരിച്ചിരിയ്ക്കുകയാണ് കോലാപ്പൂരിലെ ഡി വൈ പാട്ടീൽ എഡ്യൂക്കേഷൻ സൊസൈറ്റി.

“എനിയ്ക്ക് ഡോക്ടർ ഓഫ് ലെറ്റേഴ്സ് (ഡി. ലിറ്റ്) ബിരുദം നൽകി ആദരിച്ചതിൽ കോലാപ്പൂരിലെ ഡി.വൈ പാട്ടീൽ എഡ്യൂക്കേഷൻ സൊസൈറ്റിയോട് വളരെയധികം നന്ദി അറിയിക്കുന്നു . ഇത് ഇപ്പോൾ എനിയ്ക്ക് ഒരു ബഹുമാനവും ഉത്തരവാദിത്തവുമാണ്.” ഇങ്ങനെ ആയിരുന്നു മാധവൻ തനിയ്ക്ക് ലഭിച്ച അംഗീകാരത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ കുറിച്ചിരിയ്ക്കുന്നത്. മാധവൻ ആധാരം ഏറ്റുവാങ്ങുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട് . മലയാളചിത്രം ചാർലിയുടെ റീമേക്ക് ആയ ‘മാരാ’ എന്ന തമിഴ് സിനിമയാണ് ഏറ്റവും ഒടുവിൽ മാധവന്റേതായി പുറത്തിറങ്ങിയത്.‘റോക്കട്രി – ദി നമ്പി എഫക്ട്’ എന്ന സിനിമയിലൂടെ ഇപ്പോൾ സംവിധാന രംഗത്തേക്കും ചുവടുവച്ചിരിക്കുകയാണ് മാധവൻ. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ മാധവന്‍ തന്നെയാണ് നമ്പി നാരായണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

നിരവധി നല്ല കഥാപാത്രങ്ങളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ മാധവന് ഇപ്പോൾ ലഭിച്ചിരിയ്ക്കുന്ന ഈ അംഗീകാരം അദ്ദേഹത്തിന്റെ ആരാധകരെയും ഒരുപാട് സന്തോഷിപ്പിച്ചിരിയ്ക്കുകയാണ് .അദ്ദേഹം പങ്കുവെച്ചിരിയ്ക്കുന്ന ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് വന്നിരിയ്ക്കുന്നത് . നല്ല കഥാപാത്രങ്ങൾ തിരഞ്ഞെടുത്തത് സിനിമ ചെയ്യുന്ന മാധവൻ ഇനിയും അങ്ങനെ തന്നെ മുന്നോട്ട് പോകുമെന്ന് തന്നെ കരുതാം .