“ഞാൻ ഈ ലോകത്ത് ഇന്ന് ജീവിച്ചിരിക്കാനുള്ള ഒരേയൊരു കാരണം അവളാണ് ” വൈറലായി ആര്യയുടെ കുറിപ്പ് !

0

ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റിലെ പരിപാടിയിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് ആര്യ . മലയാള ടെലിവിഷൻ സീരിയലുകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരം നല്ലൊരു ഡാൻസർ കൂടിയാണ് .കഴിഞ്ഞ സീസണിലെ ബിഗ് ബോസ് മലയാളത്തിലെ ഒരു മത്സരാർത്ഥി കൂടി ആയിരുന്നു താരം .ബിഗ് ബോസിലൂടെ താരത്തിന് നിരവധി ആരാധകരെയാണ് സ്വന്തമാക്കുവാൻ സാധിച്ചത് .സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കാറുള്ള പോസ്റ്റുകളെല്ലാം വൈറൽ ആകാറുമുണ്ട് . അത്തരത്തിൽ താരം പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ വൈറൽ ആയിരിയ്ക്കുന്നത് . മകൾ ഖുഷിയുടെ പിറന്നിലിനോട് അനുബന്ധിച്ച് മകളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ച വരികളാണ് ആകർഷണീയമായിരിയ്ക്കുന്നത്.

അവൾ എന്റെ ഹൃദയമാണ്‌ … എന്റെ ആത്മാവ് … “എനിക്ക് സംഭവിച്ച ഏറ്റവും മികച്ച കാര്യം” … എന്റെ പുഞ്ചിരിയുടെയും കുറച്ച് കണ്ണീരിന്റെയും ഉറവിടം … അവൾ എന്റെ അമ്മയാണ് .. എന്റെ മകളാണ് .. എന്റെ ഏറ്റവും നല്ല സുഹൃത്ത് ആണ് … എന്റെ ആത്മാവ്‌ .. എന്റെ ലോകം … മാത്രമല്ല എനിക്ക് മുന്നോട്ട് പോകാനും തുടരാനും കഴിയുന്നതിനുള്ള കാരണവും അവളാണ് … ഞാൻ ഈ ലോകത്ത് ഇന്ന് ജീവിച്ചിരിക്കാനുള്ള ഒരേയൊരു കാരണം അവളാണ് . എന്റെ ഏറ്റവും മികച്ച പതിപ്പിന് സന്തോഷകരമായ ജന്മദിനം നേരുന്നു . എന്റെ കുഞ്ഞു പെൺകുട്ടി ..അമ്മ നിന്നെ വാക്കുകൾക്ക് അതീതമായി സ്നേഹിക്കുന്നു .

ഇങ്ങനെയായിരുന്നു ആര്യ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത് .നിരവധി ആളുകളാണ് ഇതിനോടകം ചിത്രം കണ്ടിരിയ്ക്കുന്നത് . നിരവധി പേർ കമന്റുമായും എത്തിയിട്ടുണ്ട്. ഖുഷിയ്ക്ക് ആശംസയുമായി പല താരങ്ങളും എത്തിക്കഴിഞ്ഞു . ഇതിനു മുൻപും താരം ഖുഷിയുമായുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കവെച്ചിരുന്നു . ആ ചിത്രങ്ങൾ എല്ലാം വലിയ രീതിയിൽ തന്നെ വൈറൽ ആയി മാറാറുമുണ്ടായിരുന്നു . അത്തരത്തിൽ വളരെയധികം ഹൃദയസ്പർശി ആയി മാറിയിരിയ്ക്കുകയാണ് താരത്തിന്റെ കുറിപ്പ് .