ഭർത്താവ് നൽകിയ അതുല്യ സമ്മാനത്തെ കുറിച്ച് വാചാലയായി ആശ ശരത്ത് !

0

കുങ്കുമപ്പൂവിലെ പ്രൊഫെസ്സർ ജയന്തിയെ ആരും അത്രപെട്ടെന്നൊന്നും മറന്നുകാണാൻ ഇടയില്ല . ഏഷ്യാനെറ്റിലെ കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ മലയാളി മനസ്സിൽ കയറിക്കൂടിയ താരമാണ് ആശ ശരത് .പ്രൊഫെസ്സർ ജയന്തി എന്ന സ്ട്രോങ്ങ് കഥാപാത്രത്തെ തന്റെ അഭിനയത്തിലൂടെ ആളുകളുടെ ഉള്ളിലേയ്ക്ക് ആഴത്തിൽ എത്തിയ്ക്കുവാൻ ആശ ശരത്തിനു സാധിച്ചു .വർഷങ്ങൾക്ക് ഇപ്പുറം നിരവധി സിനിമകളുടെ ഭാഗമായി കൊണ്ടിരിയ്ക്കുന്ന ആശ ശരത്ത് ഇപ്പോഴും പലർക്കും പ്രൊഫസർ ജയന്തിയാണ് .

എന്നാൽ ഇന്നിപ്പോൾ കഴിഞ്ഞ ദിവസം ആശ ശരത്ത് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് ചർച്ചയായി മാറുന്നത് .ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗറിൽ അതിഥിയായി എത്തിയ താരം അതിലെ ഒരു മത്സരാർത്ഥി പാടാൻ എത്തിയപ്പോഴാണ് താരം തന്റെ ജീവിതത്തിലെ പ്രണയാതുരമായ ഒരു നിമിഷത്തെ കുറിച്ച് വാചാലയായത്. ചിത്രം എന്ന സിനിമയിലെ ഈറൻ മേഘം പൂവും കൊണ്ടേ എന്ന പാട്ടാണ് 27 വർഷങ്ങൾക്ക് മുൻപ് തന്റെ ഭർത്താവ് തനിയ്ക്ക് അയച്ചു നൽകിയ ഒരു പ്രണയോപഹാരത്തെ കുറിച്ച് സംസാരിയ്ക്കുവാൻ ആശയെ പ്രേരിപ്പിച്ചത്. 18 മത്തെ വയസിൽ വിവാഹിതയായ ആശാശരത്തിന ഭർത്താവ് ശരത് ഈ ഗാനം പാടി അത് റെക്കോർഡ് ചെയ്തു ,കാസറ്റിലാക്കി മസ്‌ക്കറ്റിൽ നിന്നും അയച്ചു നൽകിയിരുന്നു .ഇന്നും താൻ ആ കാസറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നും 27 വർഷമായിട്ടും താൻ ഹൃദയത്തോട് ചേർത്തുവച്ച പാട്ടാണിതെന്നും ആശ കൂട്ടിച്ചേർക്കുന്നു.

പ്രീഡിഗ്രി കാലത്ത് ‘കമലദള’ത്തിൽ അഭിനയിക്കാൻ ക്ഷണം ലഭിച്ചിരുന്നെങ്കിലും മാതാപിതാക്കളുടെ താൽപ്പര്യക്കുറവ് കാരണം ആ ക്ഷണം ആശ നിരസിക്കുകയായിരുന്നു. ദുബായിൽ റേഡിയോ ഏഷ്യയിൽ റേഡിയോ ജോക്കിയായും പരിപാടികളുടെ നിർമ്മാതാവായും ആശ പ്രവർത്തിച്ചിട്ടുണ്ട്. കൈരളി കലാകേന്ദ്ര എന്ന പേരിൽ ഒരു നൃത്തവിദ്യാലയവും ആശയ്ക്കുണ്ട്. കൈരളി കലാകേന്ദ്രയ്ക്ക് ദുബായിൽ തന്നെ നാലു ശാഖകൾ ഉണ്ട്.