29 വർഷങ്ങൾക്ക് മുൻപ് അവനൊരു സഖിയുണ്ടായി ; തന്റെ സഖിയ്ക്കൊപ്പമുള്ള ചിത്രങ്ങളുമായി ലാൽജോസ് !

0

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച സംവിധായകരുടെ പട്ടിക നോക്കുകയാണ് എങ്കിൽ അതിൽ മുന്നിൽ നിൽക്കുന്ന ഒരു സംവിധായകനാണ് ലാൽജോസ്. നിരവധി ഹിറ്റ് സിനിമകളുടെ അമരക്കാരൻ ആകുവാൻ ലാൽ ജോസിന് സാധിച്ചിട്ടുണ്ട്. സിനിമയിൽ നിന്നും കുറച്ച് നാളുകളായി വിട്ട് നിൽക്കുന്ന താരം ഉടൻ തന്നെ ഒരു ഹിറ്റ് ചിത്രവുമായി പ്രേക്ഷകരെ കിടിലം കൊള്ളിയ്ക്കാൻ എത്തും എന്നുള്ള വിശ്വാസത്തിലാണ് മലയാളി സിനിമ പ്രേക്ഷകർ.

കഴിഞ്ഞ ദിവസം ലാൽ ജോസിന്റെയും ഭാര്യയുടെയും വിവാഹ വാർഷികമായിരുന്നു . വിവാഹവാർഷികത്തോടനുബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ അദ്ദേഹം പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ വൈറൽ ആയിരിയ്ക്കുന്നത്. ചിത്രത്തേക്കാളുപരിയായി ചിത്രത്തിന് അദ്ദേഹം നൽകിയിരിയ്ക്കുന്ന അടിക്കുറിപ്പാണ് സ്മോപൊഹമാധ്യമങ്ങളുടെ മനം കവരുന്നത്. “29 വർഷങ്ങൾക്കു മുൻപ് , അവനൊരു തുണയുണ്ടായി …അവനൊരു സഖിയുണ്ടായി.” ഇങ്ങനെയായിരുന്നു ലാൽ ജോസ് ചിത്രത്തിന് താഴെ കുറിച്ചത് .ഭാര്യ ലീനയ്‌ക്കൊപ്പം വിവാഹവാർഷിക കേക്ക് കട്ട് ചെയ്യാൻ ഒരുങ്ങുന്ന ലാൽജോസിന്റെയും ഭാര്യയുടെയും ചിത്രങ്ങളാണ് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

നിരവധി ആളുകളാണ് ഇതിനോടകം താരത്തിനും ഭാര്യയ്ക്കും ആശംസകളുമായി എത്തിയിരിയ്ക്കുന്നത്. സിനിമ താരങ്ങളായ അനുശ്രീ ,വിജയ് ബാബു ,ഗായകൻ മധുബാലകൃഷ്ണൻ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിനു താഴെ ആശംസകളുമായി എത്തിയിട്ടുണ്ട് .ഒരു മറവത്തൂർ കനവ്, മീശ മാധവൻ, ചാന്തുപൊട്ട്, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ, ഡയമണ്ട് നെക്ലേസ്, അയാളും ഞാനും തമ്മിൽ, ഇമ്മാനുവൽ, വിക്രമാദിത്യൻ തുടങ്ങി നിരവധി ഹിറ്റ് ചലച്ചിത്രങ്ങളാണ് ലാൽ ജോസിന്റേതായി പുറത്ത് വന്നത് .സൗബിൻ ഷാഹിറും മംമ്ത മോഹൻദാസും പ്രധാനവേഷങ്ങളിലെത്തുന്ന മ്യാവു എന്ന സിനിമയാണ് അടുത്തതായി ലാൽജോസിന്റേതായി പുറത്ത് ഇറങ്ങാനുള്ളത് .