‘കാറ്റടിച്ചപ്പോൾ ഗർഭിണിയായി , നിമിഷങ്ങൾക്കുള്ളിൽ പ്രസവിച്ചു ‘ വിചിത്രവാദത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്ത് ?

0

പലതരത്തിലുള്ള ഗർഭകതകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ കാറ്റടിച്ചാൽ ഗർഭിണിയാകുമോ? ഈ ഒരു ചോദ്യമാണ് ഇന്ന് ചർച്ചയായായി മാറികൊണ്ടിരിയ്ക്കുന്നത് .കാറ്റടിച്ചപ്പോൾ ഗർഭിണിയായി ശേഷം ഒരു മണിക്കൂറിനുള്ളിൽ പ്രസവിയ്ക്കുകയും ചെയ്തു .ഇത്തരത്തിൽ ഒരു വിചിത്രമായ വാതവും ഉന്നയിച്ചുകൊണ്ടാണ് ഒരു യുവതി ഇപ്പോൾ രംഗത്തെത്തിയിരിയ്ക്കുന്നത് . ഇന്തൊനേഷ്യക്കാരിയായ സിതി സൈന എന്ന യുവതിയാണ് കഴിഞ്ഞ ആഴ്ച ഇത്തരത്തിൽ ഒരു വിചിത്രവാദം ഉന്നയിച്ചുകൊണ്ട് ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്.

“താൻ വീട്ടിലെ സ്വീകരണമുറിയിൽ ഇരിക്കുമ്പോൾ ശക്തമായി കാറ്റടിക്കുകയായിരുന്നു. അത് തന്നെ കടന്ന് പോയി 15 മിനിറ്റുകൾക്ക് ശേഷം വയറിൽ അസഹ്യമായ വേദന അനുഭവപ്പെട്ടു. ഉടൻ തന്നെ അടുത്തുള്ള കമ്യൂണിറ്റി ക്ലിനിക്കിൽ എത്തി. അവിടെവെച്ച് പ്രസവം നടന്നു .” ഇങ്ങനെ ആയിരുന്നു യുവതി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത് .ലോകമാധ്യമങ്ങൾ എല്ലാം ഈ വാർത്തയെ ഏറ്റെടുത്തതോടെ അതിവേഗം വാർത്ത പ്രചരിയ്ക്കുകയും വൈറൽ ആകുകയും ചെയ്തു .ഇന്നിപ്പോൾ സോഷ്യൽ മീഡിയയിലും ഇത് തന്നെയാണ് ചർച്ച വിഷയം .

വാർത്ത അതിവേഗം പ്രചരിച്ചതിനെ തുടർന്ന് സിതിയുടെ വീട്ടിലേക്ക് ആളുകളുടെ പ്രവാഹയമായിരുന്നു . വാർത്ത പ്രചരിച്ചതോടെ ആരോഗ്യപ്രവർത്തകരും സിതിയെ കാണാനായി വീട്ടിലേയ്ക്ക് എത്തി . അവരോടും സിതി ഈ വാദം തന്നെയാണ് ആവർത്തിച്ചത് . അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും എന്നാൽ സിതി പറയുന്ന വാദം തള്ളിക്കളയുന്നുവെന്നുമാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്.
പ്രസവിക്കാനായി പോകുന്നത് വരെ സ്ത്രീകൾ താൻ ഗർഭിണിയാണെന്ന് തിരച്ചറിയാത്ത ക്രിപ്റ്റിക് പ്രഗ്നൻസിയാണ് സിതിയുടേത് എന്നാണ് കമ്യൂണിറ്റ് ക്ലിനിക് തലവൻ പറയുന്നത്. ഇത്തരം അബദ്ധവാദങ്ങളെ പ്രോൽസാഹിപ്പിക്കില്ലെന്നും വ്യക്തമാക്കി. എന്തായാലും സിതിയുടെ ഈ വിചിത്രവാദം ചെറിയ ചർച്ചയൊന്നുമല്ല ഉണ്ടാക്കിയത്. എങ്ങനെയെല്ലാമാണ് സ്ത്രീകൾ പ്രസവിയ്ക്കുന്നത് എന്ന ചിന്തയും മറ്റൊരിടത്തു ഉണ്ട് .