മനുഷ്യത്വത്തിന്റെ പ്രതീകമായി കുറച്ച് ഓട്ടോ ചേട്ടന്മാർ ; വൈറലായി യുവാവിന്റെ കുറിപ്പ് !

0

ഇന്ന് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് മനുഷ്യത്വം എന്താണ് എന്ന് കാണിച്ചു തരുന്ന ഒരു പോസ്റ്റ് ആണ് .പാലക്കാട്ടേക്കുള്ള ട്രെയിൻയാത്ര മധ്യേ ഉറങ്ങിപോയതിനെ തുടർന്ന് തിരൂരിൽ ഇറങ്ങേണ്ടി വന്ന ഒരു കുടുംബത്തിന് ആശ്രയമായി മാറിയ സുമനസ്സുകളായ കുറച്ച് ഓട്ടോ ഡ്രൈവർമാരുടെ മനുഷ്യത്വത്തെ കുറിച്ച് വിവരിയ്ക്കുന്ന ഒരു കുറിപ്പ് .ഷുഹൈബ് കെ വിയാണ് ഇത്തരത്തിൽ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിയ്ക്കുന്നത്. നിരവധി ആളുകളാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തിയത് .

കുറിപ്പിന്റെ പൂർണരൂപം :

ഇന്ന് എനിക്ക് ഉണ്ടായ സങ്കടകരമായ ഒരു അനുഭവം. രാവിലെ ഷോപ്പ് തുറന്നപ്പോൾ ഒരു ഫാമിലി ഫോൺ വിൽക്കാൻ വന്നു ഒരു ചെറിയ ബേസിക് ഫോൺ വിറ്റാൽ ഒരു 400 രൂപ ലെഭിക്കും .വാങ്ങുന്നതിന് മുൻപ് അവരുടെ സങ്കടം പറഞ്ഞു അവർ ഈരോട് നിന്നും train ൽ പാലക്കാട്ടേക്ക് വരിക ആയിരുന്നു .ഉറക്കത്തിൽ പെട്ട് തിരൂർ ഇറങ്ങേണ്ടി വന്നു.അവരുടെ കയ്യിൽ ആണെങ്കിൽ 80 രൂപ മാത്രമേ ഒള്ളു.തിരിച്ചു പോവാൻ ക്യാഷ് ഇല്ല. ഉള്ള 80 രൂപക്ക് പിള്ളേർക്ക് ചായ മേടിച്ചു കൊടുത്തു.അവർ കരഞ്ഞു കൊണ്ട് പറഞ്ഞു .റെയിൽവേയിൽ പറഞ്ഞപ്പോൾ help ചെയ്തില്ലന്ന് പറഞ്ഞു.അവരുടെ ഫോൺ ഞങ്ങൾ വാങ്ങിയില്ല .അവരോട് ഞങളുടെ കടയുടെ അടുത്തുള്ള police aid post കാണിച്ചു കൊടുത്തു. അവർ നിങ്ങളെ help ചെയ്യും എന്ന് പറഞ്ഞു വിട്ടു.കുറച്ചു കഴിഞ്ഞു ഞാൻ അവിടെ പോയി അന്വേഷിച്ചു.

അവര് പറയുകയാ ഇവിടെ വന്നിരുന്നു. ഒരു യാത്ര ചെയ്യുമ്പോൾ പൈസ ഇല്ലാതെ ആരെങ്കിലും യാത്ര ചെയ്യുമോ എന്ന് ചോദിച്ചു .കൂടുതൽ ഒന്നും അന്വേഷിക്കാതെ പറഞ്ഞയച്ചു എന്ന്.എനിക്ക് അത് കേട്ടപ്പോൾ സങ്കടം തോന്നി. അവരെ ബസ്സ്റ്റാൻഡ് മൊത്തം ഒന്ന് തിരഞ്ഞു.അവര് ഒരു സൈഡിൽ ഇരിക്കുന്നത് കണ്ടു. അവരെ കടയിലേക്ക് വിളിച്ചു കൊണ്ട് വന്നു.ചായയും വെള്ളവും വാങ്ങിച്ചു കൊടുത്തു.അത് കണ്ടു വന്ന ഞങ്ങളുടെ കുറച് Auto standile ഞങ്ങളുടെ driver സുഹൃത്തുക്കൾ വിവരം അന്വേഷിച്ചു.അവർ 10 മിനിറ്റ് ന് അകം കുറച്ചു ക്യാഷ് പിരിച്ചു 800രൂപ കിട്ടി അവരെ യാത്ര ആക്കി .അത്‌ ആണ് മനുഷ്യത്വം.ഞങ്ങൾ എല്ലാവരും കൂടി അവരുടെ കയ്യിൽ അത്‌ കൊടുത്തപ്പോൾ അവരുടെ മുഖത് കണ്ണീരോട് കൂടി ഉള്ള ആ പുഞ്ചിരി കണ്ടുമനസ്സ് നിറഞ്ഞു.കടപ്പാട് തിരൂർ ബസ് സ്റ്റാൻഡ് ഓട്ടോ ഡ്രൈവേഴ്‌സിനോട് .