ശ്രീകല സീരിയലിൽ നിന്നും വിട്ട് നിന്നത് ഇതുകൊണ്ടാണോ ?

0

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഹിറ്റ് സീരിയൽ ആയിരുന്നു “എന്റെ മാനസപുത്രി “.ഇപ്പോഴും പ്രേക്ഷക മനസുകളിൽ തട്ടി നിൽക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങളാണ് സീരിയൽ സമ്മാനിച്ചത് .അതുകൊണ്ട് തന്നെ മനസപുത്രിയിലെ താരങ്ങൾക്ക് ഇന്നും ആരാധകർ ഏറെയാണ്. എന്റെ മനസപുത്രിയിലെ മുഖ്യകഥാപാത്രമായ സോഫിയെ അവതരിപ്പിച്ചത് ശ്രീകല ആയിരുന്നു . ഒരു പാവം പെൺകുട്ടിയായാണ് സോഫി മനസപുത്രിയിൽ പ്രത്യക്ഷപ്പെട്ടത്. തുടർന്നിങ്ങോട്ട് ഒരുപിടി നല്ല കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കുവാൻ ശ്രീകലയ്ക്ക് സാധിച്ചിരുന്നു. എന്നാൽ കുറച്ച് നാളുകളായി അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം. അഭിനയ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്ന നിമിഷമായിരുന്നു താരം പെട്ടന്ന് അപ്രത്യക്ഷയായത് .

എന്നാലിപ്പോൾ എന്തുകൊണ്ടാണ് താൻ അഭിനയജീവിതത്തിൽ നിന്നും വിട്ട് നിൽക്കുന്നത് എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിയ്ക്കുകയാണ് താരം. ഒരു ഇന്റർവ്യൂവിലാണ് താരം മനസ്സ് തുറന്നത്.”ഒരുപാട് പേര്‍ മെസേജ് അയക്കാറുണ്ട്, എപ്പഴാ തിരിച്ചുവരുന്നേ, കണ്ടിട്ട് കുറെ കാലമായല്ലോ, വരുന്നില്ലെ എന്നൊക്കെ. തിരിച്ചുവരണം അഭിനയിക്കണം എന്നൊക്കെയാണ് എന്റെ ആഗ്രഹം. ഒന്നര വര്‍ഷം മുന്‍പാണ് ഞാനും മോനും ഇങ്ങോട്ട് വന്നത്. രണ്ട് മാസം കഴിഞ്ഞു മടങ്ങാം എന്നായിരുന്നു പ്ലാന്‍. വിപിനേട്ടന്റെ ജോലിയുമായി ബന്ധപ്പെട്ട് ഇവിടെ തന്നെ തുടരേണ്ടി വന്നു. ഇവിടെ വന്ന ശേഷം കുറെ ഓഫറുകള്‍ വന്നു. എല്ലാം പ്രധാന വേഷങ്ങളിലേക്ക്, ഒന്നും ഏറ്റെടുത്തിട്ടില്ല. നല്ല റോളുകള്‍ ഉപേക്ഷിക്കുമ്പോള്‍ വിഷമം തോന്നുമെങ്കിലും ഭര്‍ത്താവിനും മകനുമൊപ്പമുളള കുടുംബ ജീവിതത്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്.ഇടയ്ക്ക് വെച്ച് എന്റെ അമ്മ മരണപ്പെട്ടു . അങ്ങനെയാണ് ഇവിടേക്ക് വരാന്‍ തീരുമാനിച്ചതും അഭിനയത്തില്‍ നിന്നും അവധി എടുത്തതും.”

ഇങ്ങനെയായിരുന്നു ശ്രീകല പറഞ്ഞത് .ഭർത്താവിനും കുഞ്ഞിനുമൊപ്പം ലണ്ടനിലാണ് താരം. രാത്രിമഴ, കാര്യസ്ഥന്‍, ഉറുമി, നാടോടി മന്നന്‍, തിങ്കള്‍ മുതല്‍ വെളളി വരെ എന്നീ ചിത്രങ്ങളിലും താരം ചെറിയ വേഷങ്ങളിലെത്തി തിളങ്ങിയിരുന്നു. എന്തായാലും ഇപ്[പി[ഴും താരത്തിന്റെ വിശേഷങ്ങൾ അറിയുവാൻ കാത്തിരിയ്ക്കുകയാണ് താരത്തിന്റെ ആരാധകർ. ഒപ്പം താരത്തെ ഇനിയും സ്‌ക്രീനിൽ കാണുവാൻ സാധിയ്ക്കും എന്ന പ്രതീക്ഷയിലും.