Social Media

“ഗർഭിണിയായാലും ഡാൻസ് മുഖ്യം ബിഗിലെ ” അനുജത്തിയുടെ വിവാഹ നിശ്ചയത്തിന് പൊളപ്പൻ ഡാൻസുമായി പേളി !

തമാശയും പൊട്ടിച്ചിരിയും മണ്ടത്തരങ്ങളും പറഞ്ഞ് മലയാളി മനസ്സിൽ ഇടം നേടിയ അവതാരകയും നടിയുമായ പേളി മാണിയുടെ സഹോദരി വിവാഹിതയാകുന്നു .പ്രണയ ദിനത്തിൽ ആയിരുന്നു റേച്ചൽ മാണിയുടെ വിവാഹ നിശ്ചയം നടന്നത് . ഫോട്ടോഗ്രാഫറും എൻജിനീയറുമായ റൂബൻ ആണ് റേച്ചലിന്റെ പ്രതിശ്രുത വരൻ .ഇരുവരുടെയും വിവാഹ നിശ്ചയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറൽ ആവുകയായിരുന്നു.

പേളി മാണി, ഭർത്താവ് ശ്രീനിഷ് അരവിന്ദ് , റേച്ചൽ മാണി , പ്രതിശ്രുത വരൻ റൂബൻ എന്നിവർ തങ്ങളുടെ സമൂഹ മാധ്യമ ആകുന്നുണ്ട് വഴി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട് .ഈ ചിത്രങ്ങൾ എല്ലാം തന്നെ ഇപ്പോൾ വൈറൽ ആയികൊണ്ടേ ഇരിക്കുകയാണ്.

“അങ്ങനെ ഞങ്ങൾ എന്നന്നേക്കുമായി ഒന്നാകാൻ തീരുമാനിച്ചു. ഈ ജീവിതകാലം മുഴുവൻ എന്റെ ഹൃദയത്തോട് ചേർത്തുവയ്ക്കാൻ.” ഇങ്ങനെയായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് റേച്ചൽ മാണി സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.

“എന്റെ എല്ലാ കുഞ്ഞുങ്ങളും ഒരൊറ്റ ഫ്രെയിമിൽ എന്നും “,”എന്റെ വാവച്ചിയും എന്റെ അളിയനും! നിങ്ങൾ അത്തരമൊരു ആകർഷണീയതയുള്ള ദമ്പതികളാണ് . നിങ്ങളെ രണ്ടുപേരെയും കാണുമ്പൊൾ എനിയ്ക്ക് വളരെയധികം സന്ദോഷം തോന്നുന്നു . മുന്നിലുള്ള എല്ലാ അത്ഭുതകരമായ സമയങ്ങൾക്കും നിമിഷങ്ങൾക്കും ചിയേഴ്സ് ” എന്നുമാണ് പേളി മാണി ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിയ്ക്കുന്നത് .

ഇതിനിടയിൽ വിവാഹ നിശ്ചയ വേളയിൽ ഡാൻസുകളിയ്ക്കുന്ന പേളിയുടെ ചിത്രങ്ങളും താരം പങ്കു വച്ചിട്ടുണ്ട് .”ഗർഭിണി ആണെങ്കിലും ഡാൻസ് മുഖ്യം ബിഗിലെ “എന്ന അടിക്കുറിപ്പോടെയാണ്‌ ആ ചിത്രം പങ്കുവെച്ചിരിയ്ക്കുന്നത് .കഴിഞ്ഞ ദിവസം ശ്രീനിഷിന്റെ അമ്മയ്‌ക്കൊപ്പമിരുന്ന മ്യൂസിക്കിന് താളം പിടിയ്ക്കുന്ന പേളിയുടെ വീഡിയോ വൈറൽ ആയിരുന്നു .റേച്ചലിന്റെ വിവാഹ നിശ്ചയ സമയത്തുള്ള വീഡിയോ ആയിരുന്നു അത് .

നിരവധി ആളുകളാണ് ചിത്രങ്ങൾക്കും വിഡിയോയ്ക്കും താഴെ കമന്റുകളും ആശംസകളുമായി എത്തിയിരിയ്ക്കുന്നത് . എന്തായാലും താര കുടുംബത്തിലേക്ക് എത്തുന്ന അടുത്ത അഥിതിയ്‌ക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ കുടുംബം .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top