“നിങ്ങൾ അവരെക്കാൾ കൂടുതൽ എന്നെ സ്നേഹിയ്ക്കണം “, നെടുവീർപ്പിട്ട് നമിത പ്രമോദ് !

0

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ് .മിനിസ്ക്രീൻ രംഗത്ത് നിന്നും സിനിമയിൽ എത്തിയ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത് .വീട്ടമ്മമാർക്കും നമിത പ്രിയപ്പെട്ടവളാണ് .കഴിഞ്ഞ ദിവസം നടന്ന നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹത്തിന് മിന്നിത്തിളങ്ങിയുയ ഒരു താരം കൂടിയാണ് നമിത പ്രമോദ്. വിവാഹത്തിന്റെ എല്ലാ ചടങ്ങുകളിലും നമിത നിറസാന്നിധ്യം ആയിരുന്നു .അതി ഗംഭീരമായി നടത്തിയ വിവാഹത്തിൽ നിരവധി താരങ്ങളാണ് അണിനിരന്നത് .വിവാഹ സമയം എടുത്ത ചിത്രങ്ങൾ എല്ലാം നമിത സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അവയെല്ലാം തന്നെ വലിയതരത്തിലുള്ള ഓളവും സൃഷ്ടിച്ചിരുന്നു .

ഇന്നിപ്പോൾ നമിത പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളുടെ മനം കവരുന്നത് .നടൻ ദിലീപിന്റെ മകൾ മീനാക്ഷിയ്ക്ക് ഒപ്പമുള്ള ഒരു ചിത്രമാണ് നമിത പങ്കുവെച്ചത് .മീനാക്ഷിയും കാവ്യയും ദിലീപും ഒക്കെയായുള്ള ചിത്രങ്ങൾ നമിത പങ്കവെച്ചിരുന്നു. എന്നാൽ ഈ ചിത്രത്തിന് നമിത നൽകിയ അടിക്കുറിപ്പാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. മീനാക്ഷിയും നമിതയും തമ്മിലുള്ള ഒരു സംഭാഷം പോലെയാണ് നമിത ചിത്രത്തിന് അടിക്കുറിപ്പിട്ടിരിയ്ക്കുന്നത് . ” മീനുട്ടി: എടി നമി ചേച്ചി നിങ്ങൾക്ക് മറ്റ് ചങ്ങാതിമാരെ അനുവദിച്ചിരിക്കുന്നു, എന്നാൽ നിങ്ങൾ അവരേക്കാൾ കൂടുതൽ എന്നെ സ്നേഹിക്കണം . ഞാൻ: ഹാ ! ” എന്നായിരുന്നു നമിത കുറിച്ചത് .രസകരമായ രീതിയിലുള്ള ഈ അടിക്കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം .

പൊതുവെ മീനാക്ഷിയുടെ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് ഒരുപാട് ഇഷ്ടമാണ്. അങ്ങനെയുള്ളപ്പോൾ മീനാക്ഷിയുമൊത്തുള്ള ഒരു ചിത്രം സമൂഹ മാധ്യമനകളിൽ ആരെങ്കിലും പങ്കുവെച്ചാലുള്ള അവസ്ഥയെ കുറിച്ച് പറയേണ്ടതില്ലല്ലോ. നമിതയും മീനാക്ഷിയും സംസാരിച്ചുകൊണ്ടിരിയ്ക്കവേ , അവിചാരിതമായി പകർത്തിയതാണ് ആ ചിത്രം .എന്തായാലും സമൂഹ മാധ്യങ്ങൾ ഒന്നടങ്കം ആഘോഷമാക്കിയിരിയ്ക്കുകയാണ് നമിത ഇപ്പോൾ പങ്കുവെച്ചിരിയ്ക്കുന്ന ഈ ചിത്രം . നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെയായി എത്തിയിരിയ്ക്കുന്നത് .നിരവധി ആളുകൾ ഇതിനോടകം ചിത്രം കാണുകയും ചെയ്തു കഴിഞ്ഞു .