മീനാക്ഷിയുടെ സൗന്ദര്യം തന്നെ ആകർഷിയ്ക്കുന്നു ; വൈറലായി ഉണ്ണിയുടെ കുറിപ്പ് !

0

സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈറൽ ആയി മാറി കൊണ്ടിരിയ്ക്കുന്നത് നാദിർഷയുടെ മകളുടെ വിവാഹ ചടങ്ങിനിടയിലെ നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുടെ ചിത്രങ്ങൾ ആണ് .മീനാക്ഷി ഡാൻസ് കളിയ്ക്കുന്നതും , വത്യസ്തങ്ങളായ വസ്ത്രങ്ങളിൽ എത്തിയപ്പോഴുള്ള ചിത്രങ്ങളും എല്ലാം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി മാറിക്കൊണ്ടേ ഇരിയ്ക്കുകയാണ്. അതിനിടയിലാണ് സെലിബ്രെറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പി എസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വൈറൽ ആയി മാറിയിരിയ്ക്കുന്നത് .പല താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും ഉണ്ണി തന്റെ സമൂഹ മാധ്യമങ്ങൾ വഴി ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട് . ആ ചിത്രങ്ങൾ എല്ലാം തന്നെയും വലിയ രീതിയിൽ തന്നെ വൈറൽ ആകാറുമുണ്ട് .

എന്നാൽ ഇന്നിപ്പോൾ ഉണ്ണി മീനാക്ഷിയുടെ കുറച്ച് ചിത്രമാണ് സമൂഹ മാധ്യമങ്ങൾ വഴി പങ്കു വെച്ചിരിയ്ക്കുന്നത്. നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹ റിസപ്ഷന് എത്തിയ മീനാക്ഷിയുടെ ചിത്രങ്ങൾ ആണ് അത് .നീല നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് മീനാക്ഷി ഫങ്ക്ഷന് എത്തിയത് .ആ വസ്ത്രത്തിൽ അതിമനോഹര ആയിരുന്നു മീനാക്ഷി . ദിലീപും കുടുംബവും വിവാഹത്തിൽ നിറസാന്നിധ്യം ആയിരുന്നു .”ഈ കൊച്ചുപെൺകുട്ടി സുന്ദരിയായ രാജകുമാരിയായി മാറിയ രീതി എന്നെ ആകർഷിയ്ക്കുന്നു .അവളുടെ ഉറ്റ സുഹൃത്തിന്റെ വിവാഹത്തിനായി അവളെ മേക്കപ്പ് ചെയ്തു ഭംഗിയാക്കുവാനുള്ള ഉത്തരവാദിത്തം എനിയ്ക്കായിരുന്നു . ശേഷം മനോഹരിയായ ഒരു പെൺകുട്ടിയായി അവൾ മാറിയതിനെ കുറിച്ച് പറയുവാൻ എനിയ്ക്ക് വാക്കുകൾ ഇല്ല ”. എന്നാണ് മീനാക്ഷിയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഉണ്ണി സമൂഹമാധ്യമങ്ങളിൽ കുറിച്ചിരിയ്ക്കുന്നത് .

നിരവധി ആളുകളാണ് ഇതിനോടകം ചിത്രങ്ങൾ കണ്ടിരിയ്ക്കുന്നത് .ആ വസ്ത്രം ധരിച്ചുകൊണ്ട് മീനാക്ഷി ഡാൻസ് ചെയ്യുന്ന വിഡിയോയും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു . മഞ്ജുവിനെ ഓർമ്മിപ്പിയ്ക്കുന്ന തരത്തിലായിരുന്നു മീനാക്ഷിയുടെ ഡാൻസ് എന്നായിരുന്നു പലരും വീഡിയോയ്ക്ക് താഴെ കമ്മന്റിട്ടത് . എന്തായാലും ഇതോടെ മീനാക്ഷിയുടെ ആരാധകരുടെ എണ്ണം വർദ്ധിച്ചിരിയ്ക്കുകയാണ് .