പുത്തൻ ലുക്കിലെത്തി ആരാധകരെ ഞെട്ടിച്ച് മമ്മൂക്ക ; ഇത്രയ്ക്ക് വേണ്ടിയിരുന്നില്ലെന്ന് ആരാധകർ !

0

കഴിഞ്ഞ ദിവസം മലയാളത്തിന്റെ സ്വന്തം സൂപ്പർ സ്റ്റാർ മമ്മൂട്ടി പങ്കുവെച്ച ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. പ്രായം ചെല്ലുന്തോറും വയസ്സ് കുറഞ്ഞുവരുന്ന പ്രതിഭാസമായി മമ്മൂക്ക മാറുകയാണോ എന്ന സംശയമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഒന്നടങ്കം പ്രകടിപ്പിക്കുന്നത്. കാരണം പ്രായം 68 ആയിട്ടും ഇപ്പോഴും ചുള്ളൻ പയ്യനെ പോലെയാണ് മമ്മൂക്ക ഉള്ളത്. കഴിഞ്ഞ ദിവസം നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹ റിസപ്ഷന് എത്തിയ മമ്മൂക്കയുടെ ലുക്ക് കണ്ടാണ് ആരാധകർ ഞെട്ടിത്തരിച്ചിരിയ്ക്കുന്നത്.

മുടി അല്പം നീട്ടി വളർത്തി , സ്റ്റൈൽ ആയി അത് ഒതുക്കി വെച്ച് ആണ് മമ്മൂക്ക എത്തിയത് . ബ്ലാക്ക് കളർ ഷർട്ടിൽ എത്തിയ മമ്മൂക്ക ആയിരുന്നു ആ ഫങ്ക്ഷനിൽ എല്ലാവരുടെയും ശ്രദ്ധേയ കേന്ദ്രം. മമ്മൂക്ക തന്നെയാണ് തന്റെ സമൂഹ മാധ്യമ അക്കൗണ്ട് വഴി ചിത്രം പങ്ക് വെച്ചിരിയ്ക്കുന്നത് .ചിത്രം പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ആരാധകർ ചിത്രം ഏറ്റെടുക്കുകയായിരുന്നു .പത്ത് ലക്ഷത്തിൽ അധികം ആളുകളാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത് .

ഇക്കയുടെ ഉദ്ദേശം എന്താണ് , യുവാക്കളുടെ പേടി സ്വപ്നമാണ് മമ്മൂക്ക , യുവാക്കൾക്ക് ഇവിടെ ജീവിക്കണ്ടേ ,പ്രായം കൂടുന്തോറും ചെറുപ്പം ആവുന്ന ലോകത്തിലെ ഒരേ ഒരു ജന്മം, ഇനി വയസ്സ് 96 ആയാലും മമ്മൂക്ക ഇങ്ങനെ തന്നെയുണ്ടാകും എന്നിങ്ങനെ നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെയായി എത്തിയിരിയ്ക്കുന്നത് .ശെരിയ്ക്കും മമ്മൂക്കയുടെ പ്രായം മാത്രം റിവേഴ്‌സ് ഗിയറിൽ ആണോ പോകുന്നത് ? എന്ന സംശയവും ആരാധകർ പ്രകടിപ്പിയ്ക്കാതെ ഇരുന്നില്ല .കാരണം ഓരോ മേക്കോവർ കഴിയുമ്പോഴും പുത്തൻ ലുക്കിൽ എത്തുന്ന മമ്മൂക്ക പ്രേക്ഷകരെയും ആരാധകരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിയ്ക്കാറാണ് പതിവ്. മലയാള സിനിമയിലെ യൂത്തൻമാരുടെ എല്ലാം പേടി സ്വപ്നമായി മാറിയിരിയ്ക്കുകയാണ് മമ്മൂക്ക ഇപ്പോൾ . കാരണം പ്രയം തളർത്താത്ത ആ സൂപ്പർ സ്റ്റാർ ഇന്നും പതിനേഴിന് നിറവിൽ തന്നെയാണ് കാഴ്ച്ചയിൽ ഉള്ളത് .