പത്തൊൻപതാം നൂറ്റാണ്ടിലെ നായികയെ കണ്ട് കണ്ണുതള്ളി ആരാധകർ ;ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത് !

0

ഹാപ്പി വെഡിങ് എന്ന സിനിമയിൽ നിഷ്കളങ്കമായ നായക വേഷത്തെ ഭംഗിയായി അവതരിപ്പിച്ച് സിനിമാസ്വാദകരുടെ മനം കവർന്ന ഒരു താരമാണ് സിജു വിൻസൺ. പിന്നീട് അങ്ങോട്ട് മനോഹരമായ കഥാപാത്രങ്ങളെയാണ് സിജു മലയാളികൾക്കായി സമ്മാനിച്ചത് .ഇക്കഴിഞ്ഞ ഇടയ്ക്ക് പുറത്തിറങ്ങിയ വാസന്തി വരെ എത്തി നിൽക്കുകയാണ് സിജുവിന്റെ സിനിമ ജീവിതം. സാധാരണക്കാർക്ക് ദഹിയ്ക്കുന്ന കഥാപാത്രങ്ങളെ അനശ്വരം ആക്കുന്ന നടൻ എന്ന് വേണമെങ്കിൽ സിജുവിനെ കുറിച്ച് നമുക്ക് പറയാം. ഇന്നിപ്പോൾ ഒരു ചരിത്ര സിനിമയുടെ ഭാഗമാകുകയാണ് സിജു വിൻസൺ .

പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയിലാണ് സിജു മറ്റൊരു മേക്കോവറിൽ പ്രത്യക്ഷൻ ആയിരിയ്ക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ സെക്കന്റ് പോസ്റ്റർ പുറത്തു വിട്ടു.വിനയൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിയ്ക്കുന്നത് . കയാദു ലോഹർ ആണ് ചിത്രത്തിലെ നായിക. പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരും, തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കൽ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷൻമാരും കഥാപാത്രങ്ങളാകുന്ന സംഭവബഹുലമായ ഒരു ചരിത്ര ചലച്ചിത്രം കൂടിയാണ് പത്തൊൻപതാം നൂറ്റാണ്ട് .

“പത്തൊൻപതാം നൂറ്റാണ്ടിൻെറ ചിത്രീകരണം സുഗമമായി പുരോഗമിക്കുന്നു എന്ന സന്തോഷ വാർത്ത പ്രിയ സുഹ്യത്തുക്കളെ അറിയിക്കട്ടെ.. അതിലേറെ എന്നെ സന്തോഷിപ്പിക്കുന്നത് മലയാള സിനിമയുടെ താരസിംഹാസനത്തിലേക്ക് സിജു വിൽസൺ എന്ന നായകനേയും, കയാദു എന്ന നായികയേയും അഭിമാനത്തോടെ സമ്മാനിക്കാൻ കഴിയും എന്ന ഉറച്ച പ്രതീക്ഷയാണ്… ചിത്രത്തിൻെറ ഒരു പുതിയ പോസ്റ്ററും ഇതോടൊപ്പം ഷെയർ ചെയ്യുന്നു…നിങ്ങളുടെ ഏവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം…” എന്നായിരുന്നു ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സംവിധായകൻ വിനയൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.നിരവധി പേരാണ് ഇതിനോടകം പോസ്റ്റിനു താഴെയായി കമന്റുമായി എത്തിയിരിയ്ക്കുന്നത്. എന്തായാലും മലയാള സിനിമയുടെ മുഖമുദ്ര തന്നെ മാറ്റി മറിയ്ക്കും ഈ ബിഗ് ബജറ്റ് ചലച്ചിത്രം എന്ന കാര്യം ഉറപ്പാണ് .