ഉടൻ പണത്തിലെ മീനാക്ഷിയും ഡെയിനും തമ്മിൽ പ്രണയത്തിൽ ?!

0

മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന രണ്ട് അവതാരകരാണ് ഡെയിൻ ഡേവിസും മീനാക്ഷിയും .മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉടൻ പണം എന്ന പരിപാടിയിലൂടെയാണ് ഇരുവരും ഒന്നിയ്ക്കുന്നത് .ഈ പരിപാടി തന്നെയാണ് ഇരുവരെയും ജന്മനസുകൾ ഏറ്റെടുക്കുന്നതിന് പിന്നിലെ കാരണവും .ഹാസ്യാത്മകതയോടെ വിഷയം അവതരിപ്പിയ്ക്കുന്ന രണ്ട് അവതാരകരായാണ് ഉടൻ പണത്തിൽ ഇരുവരും എത്തിയിരിയ്ക്കുന്നത് .

ഓരോ എപ്പിസോഡിലും ഇരുവരും എന്ത് സ്‌കിറ്റാണ് ഇന്ന് അവതരിപ്പിയ്ക്കുവാൻ പോകുന്നത് എന്ന ആകാംക്ഷയോടെയാണ് ആരാധകർ പരിപാടിയ്ക്കായി കാത്തിരിയ്ക്കാറ്. കാരണം പരിപാടിയിൽ പങ്കെടുത്ത് പണവുമായി പോകുന്ന ആളുകളേക്കാൾ കൂടുതൽ ഉടൻ പണം എന്ന ഈ പരിപാടിയുടെ ആകർഷണം ഇവർ രണ്ട് പേരുമാണ് .

എന്നാൽ ഇന്നിപ്പോൾ ഇരുവരും പ്രണയത്തിൽ ആണോ എന്ന തരത്തിലുള്ള ചോദ്യങ്ങൾ ആണ് ആരാധകർക്കിടയിൽ നിന്നും ഉയരുന്നത്. കഴിഞ്ഞ ദിവസം വനിതയുടെ കവർ ഫോട്ടോഷൂട്ട് അവസാനിച്ചതിന് ശേഷമാണ് പ്രേക്ഷകരുടെ ഈ ചിന്ത ഒന്നുകൂടി ബലപ്പെട്ടിരിയ്ക്കുന്നത് .കാരണം ഫോട്ടോഷൂട്ടിൽ അത്രമാത്രം ഇഴുകി ചേർന്നുകൊണ്ടായിരുന്നു ഇരുവരും പ്രത്യക്ഷപ്പെട്ടത് . ഹോട്ട് ആൻഡ് സിമ്പിൾ ലുക്കിലായിരുന്നു ഇരുവരും ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത് . ഫോട്ടോഷൂട്ടിനു അവസാനം ഏറ്റവും കൂടുതലായി ഉയർന്നു കേട്ട ചോദ്യവും ഇത് തന്നെ .കഴിഞ്ഞ ദിവസം മീനാക്ഷി വനിതയുടെ ഫോട്ടോഷൂട്ടിന്റെ ബിഹൈൻഡ് ദി സീൻസ് പുറത്ത് വിട്ടിരുന്നു .ആ വിഡിയോയിൽ കണ്ടതിനു ശേഷവും ആരാധകരുടെ സംശയം ബലപ്പെടുകയാണ് ചെയ്തത് .

എയർ ഹോസ്റ്റസ് ആയ മീനാക്ഷി മഴവിൽ മനോരമയിലെ നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സ്ക്രീനിനു മുന്നിലേയ്ക്ക് എത്തിയത് .ഇപ്പോൾ മോഡലിംഗ് രംഗത്തും സജീവമാണ് താരം .നിരവധി ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ ഡെയിനിനു സാധിച്ചിട്ടുണ്ട് . ഫ്ളവേഴ്സിലെ ഉപ്പും മുളകും എന്ന സീരിയലിൽ ലച്ചുവിന്റെ വരാനായി എത്തിയതും ഡെയിൻ ആയിരുന്നു . ഉടൻ പണത്തിലൂടെ നിരവധി ആരാധകരെയാണ് താരങ്ങൾ സ്വന്തമാക്കിയിരിയ്ക്കുന്നത് .