മഡോണ സെബാസ്റ്റ്യൻ പ്രണയത്തിലോ ?!

0

പ്രേമം എന്ന മലയാള സിനിമയിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ നായികയാണ് മഡോണ സെബാസ്റ്റ്യൻ .ഇന്നിപ്പോൾ മലയാളത്തിലെ മുൻനിര നായികമാരുടെ പട്ടികയിൽ മഡോണയുടെ പേരുമുണ്ട് .മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ അന്യഭാഷാ ചിത്രങ്ങളിലും മഡോണ തന്റെ കലാവൈഭവം പ്രകടിപ്പിച്ചിട്ടുണ്ട് .ഓരോ ഇന്റർവ്യൂ കഴിയുമ്പോഴും നിരവധി ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വരാറുണ്ടെന്നാൽ പോലും മഡോണയെ പ്രേക്ഷകർക്ക് അത്രമാത്രം ഇഷ്ടമാണ്. നിരവധി ആരാധകരുള്ള ഒരു താരമാണ് മഡോണ സെബാസ്റ്റ്യൻ ഇന്ന് .

എന്നാൽ കഴിഞ്ഞ ദിവസം മഡോണ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയമായിക്കൊണ്ടിരിയ്ക്കുന്നത് .ഒരു യുവാവുമായി നിൽക്കുന്ന ചിത്രമാണ് മഡോണ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത് .”ഞാൻ നിങ്ങളെ കണ്ടുമുട്ടിയിട്ട് 7 വർഷമായിരിയ്ക്കുന്നു .. നിങ്ങളെ കൂടുതൽ അറിയുന്നതിലൂടെ എനിയ്ക്ക് അതിശയമുളവാകുകയാണ് . എല്ലാ പ്രതിസന്ധികളിലും കൂടെ നിൽക്കുന്നതിനു നന്ദി . നിങ്ങൾ ഉയരത്തിൽ പറക്കും !! നിങ്ങൾ ആഗ്രഹിയ്ക്കുന്ന ഇടങ്ങളിൽ എത്തും! നിങ്ങളുടെ ഉള്ളിൽ കഴിവുകളുടെയും ശക്തിയുടെയും ജ്ഞാനത്തിന്റെയും ഒരു പ്രപഞ്ചമുണ്ട്! ദൈവം എന്നേക്കും എന്നെന്നേക്കും നിങ്ങളെ അനുഗ്രഹിക്കട്ടെ! ” ഈ അടിക്കുറിപ്പോടെയാണ്‌ മഡോണ ചിത്രങ്ങൾ പങ്കുവെച്ചിരിയ്ക്കുന്നത് .

റോബി എബ്രഹാം എന്ന മ്യൂസിഷ്യൻ ആണ് മഡോണയോടൊപ്പം ചിത്രത്തിൽ ഉള്ളത് .എന്നാൽ ഇത്രമാത്രം ക്ലോസായി മഡോണ റോബിയോടൊപ്പം നിൽക്കുന്ന ചിത്രം കാണുന്ന പലരും ഇവർ തമ്മിൽ പ്രണയത്തിൽ ആണോ എന്ന സംശയം ഉയർത്തിയിരിയ്ക്കുകയാണ് . എന്നാൽ ഈ സംശയം ബാലപ്പീടുന്ന തത്രത്തിലുള്ള വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല .