ഫഹദിന് ആരാധന തോന്നിയ നടി നസ്രിയ അല്ലെങ്കിൽ പിന്നെ വേറാര് ?!

0

മലയാള സിനിമയിൽ പുത്തൻ ലുക്കിലെത്തി പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് ഫഹദ് ഫാസിൽ .കയ്യെത്തും ദൂരത്ത് എന്ന തന്റെ ആദ്യ ചിത്രത്തിന് ശേഷം ഏറ്റുവാങ്ങിയ വിമർശനങ്ങൾ പാഠമായി കണ്ടുകൊണ്ട് അക്ഷീണം പ്രയത്നിച്ച് മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ താരം കൂടിയാണ് ഫഹദ് ഫാസിൽ. ഇന്നിപ്പോൾ മലയാളത്തിലും തമിഴിലും നിറഞ്ഞു നിൽക്കുന്ന താരമായി മാറി കഴിഞ്ഞു ഫഹദ്. നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഫഹദിന്റേതായി പുറത്തിറങ്ങിയിട്ടുള്ളത് ,ഇനി ഇറങ്ങുവാൻ കാത്തിരിയ്ക്കുന്നത് .ഇന്നിപ്പോൾ ഫഹദ് ഫാസിൽ ഒരു ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആയി മാറിയിരിയ്ക്കുന്നത് .ഫഹദിന് ഏറ്റവും ഇഷ്ടമുള്ള നടി ആരാണെന്ന ചോദ്യത്തിന് ഫഹദ് നൽകിയ ഉത്തരമാണ് അത് .

1978ല്‍ പുറത്തിറങ്ങിയ കെജി ജോര്‍ജ്ജ് സാറിന്റെ ഉള്‍ക്കടല്‍ എന്ന സിനിമയില്‍ അഭിനയിച്ച നടി ശോഭയാണ് മലയാളത്തില്‍ എന്റെ എറ്റവും പ്രിയപ്പെട്ട നായികയെന്നാണ് ഫഹദ് പറഞ്ഞിരിയ്ക്കുന്നത് . അവരുടെ കണ്ണുകള്‍ വളരെ ഗ്രെയിസ് ഫുളാണ്. എന്റെ പഠനക്കാലത്ത് ആ നടിയോട് അത്രത്തോളം ആരാധന തോന്നിയിരുന്നു. എന്നാണ് ഫഹദ് പറഞ്ഞത് . ഫഹദിന്റെ മറുപടിയ്ക്ക് പിന്നാലെ ശോഭയെ തിരക്കി ഇറങ്ങിയിരിയ്ക്കുകയാണ് സോഷ്യൽ മീഡിയ ഒന്നടങ്കം .

നായക കഥാപാത്രത്തിന് പുറമെ വില്ലൻ ,സഹനടൻ തുടങ്ങിയ വേഷങ്ങൾ ചെയ്യുന്നതിന് ഫഹദ് വിമുഖത കാട്ടിയിട്ടില്ല. നിർമ്മാണ മേഖലയിലും ഇതിനോടകം തന്നെ ഫഹദ് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച് കഴിഞ്ഞു .സീ യൂ സൂണ്‍ ആണ് ഫഹദ് ഫാസിലിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. മഹേഷ് നാരായണന്റെ മാലിക്ക് ആണ് താരത്തിന്റേതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. മാലിക്കിന് പുറമെ ഇരുള്‍, തങ്കം, ജോജി, മലയന്‍കുഞ്ഞ്, പാട്ട്, പാച്ചുവും അത്ഭുത വിളക്കും എന്നീ ചിത്രങ്ങളും ഫഹദിന്റെതായി പുറത്ത് വരാനിരിയ്ക്കുന്ന സിനിമകളാണ്.