കീർത്തി സുരേഷും അനിരുദ്ധും തമ്മിലുള്ള ബന്ധം ഇതായിരുന്നോ ?!

0

കുറച്ചു ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ കണ്ടുവന്നിരുന്ന ഒരു വാർത്തയായിരുന്നു തെന്നിന്ത്യൻ താര സുന്ദരി കീർത്തി സുരേഷും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും തമ്മിൽ പ്രണയത്തിൽ ആണെന്നും ,ഈ വര്ഷം അവസാനത്തോടെ ഇരുവരും വിവാഹിതരാകുവാൻ പോകുകയാണ് എന്നും .എന്നാൽ ഈ വാർത്തയെ പൂർണമായും നിഷേധിച്ചിരിയ്ക്കുകയാണ് ഇരുവരുമായി വളരെ അടുത്ത ബന്ധമുള്ളവർ .ഇരുവരും നല്ല സുഹൃത്തുക്കൾ മാത്രമാണെന്നാണ് അറിയുവാൻ സാധിയ്ക്കുന്നത് .അതുപോലെ ഇരുവരും അവരുടെ കരിയറുമായി ബന്ധപ്പെട്ട് വളരെയധികം തിരക്കിലാണെന്നും അതിനെക്കുറിച്ചൊന്നും ഓർക്കുവാൻ പോലും ഇരുവർക്കും സമയമില്ല എന്നുമുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട് .

എന്നാൽ ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് കീർത്തി സുരേഷും അനിരുദ്ധും ഇതുവരെയും യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. കീർത്തിസുരേഷ് തന്റെ അടുത്ത തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഇപ്പോൾ ദുബൈയിലാണ് ഉള്ളത് . കൈനിറയെ സിനിമകളാണ് കീർത്തിയ്ക്ക് ഉള്ളത് .സാനി കായിധം ,രജനികാന്തിനൊപ്പമുള്ള അണ്ണാതൈ തുടങ്ങിയവയാണ് കീർത്തിയുടെ വരാനിരിയ്ക്കുന്ന സിനിമകൾ .നെൽസൺ ദിലീപ്കുമാറിന്റെ അടുത്ത വിജയ് ചിത്രത്തിനായുള്ള സോങ്‌സ് കോമ്പോസിഷനിലാണ് അനിരുദ്ധിപ്പോൾ. പോരാത്തതിന് രാം ചരണിനെ നായകനാക്കിയുള്ള ശങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലുമാണ് അനിരുദ്ധ് .

കീർത്തി സുരേഷ് കഴിഞ്ഞ വർഷം അനിരുദ്ധിന്റെ പിറന്നാളിന് ട്വിറ്ററിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന വാർത്തകൾ പ്രചരിയ്ക്കുന്നതിനു ഇടയാക്കിയത് . ഇരുവരും വളരെയധികം അടുത്ത് നിൽക്കുന്ന ആ ചിത്രം മറ്റൊരു രീതിയിൽ പ്രചരിയ്ക്കുകയായിരുന്നു. എന്നാൽ കീർത്തി സുരേഷും അനിരുദ്ധും പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാർത്തകളോട് അത്ര രസകരമായ രീതിയിലുള്ള പ്രതികരണങ്ങൾ ഒന്നുമായിരുന്നില്ല വന്നത് .ഒരുപാട് വിമർശനങ്ങൾ ആയിരുന്നു ഈ ഒരു വാർത്തയ്ക്ക് പിന്നാലെ വന്നത് .എന്തായാലും ഇരുവരുടെ പ്രതികരണത്തിനായി കാത്തിരിയ്ക്കുകയാണ് ആരാധകർ ഒന്നടങ്കം .