“ഞാൻ പണ്ടേ പൊളിയാ” മാസ്സ് മറുപടിയുമായി ചക്കപ്പഴത്തിലെ പൈങ്കിളി !

0

ചക്കപ്പഴം എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ മനസിലേയ്ക്ക് ഇടിച്ചുകയറിയ താരമാണ് ശ്രുതി രജനികാന്ത് . ചക്കപ്പഴത്തിലെ പൈങ്കിളിയുടെ മണ്ടത്തരങ്ങളും കോമാളിത്തരങ്ങളും ഇഷ്ടപ്പെടാത്തവർ കുറവാണ്. ആ മണ്ടത്തങ്ങൾ കൊണ്ട് തന്നെയാണ് ശ്രുതി മലയാളി മനസ്സിൽ ഇടം നേടിയത് എന്നുവേണമെങ്കിൽ പറയാം . സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ പുതിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് .ഇന്നിപ്പോൾ പൈങ്കിളി പങ്കുവെച്ച ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിലെ മുഖ്യ ആകർഷണം .

തന്റെ ചെറുപ്രായത്തിലെ കുറച്ച് ചിത്രങ്ങളാണ് ശ്രുതി ആരാധകർക്കായി പങ്കുവെച്ചിരിയ്ക്കുന്നത്. സ്കൂൾ കലോത്സവത്തിന് നൃത്തം ചെയ്യുന്ന ചിത്രങ്ങൾ .ഒപ്പം ദക്ഷിണ നൽകുന്ന ശ്രുതിയുടെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. “എല്ലാം ഇവിടെ നിന്നാണ് തുടങ്ങിയത് “എന്ന അടിക്കുറിപ്പോടെയായിരുന്നു താരം ചിത്രങ്ങൾ പങ്കുവെച്ചത്. നിരവധി പേരാണ് ശ്രുതിയുടെ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിയ്ക്കുന്നത് . എന്നാൽ ഇതിനിടയിൽ ആരാധകർ ഏറെ ശ്രദ്ധിച്ച മറ്റൊരു കാര്യമുണ്ട് .താൻ പങ്കുവെച്ച ചിത്രത്തിന് താഴെ വന്ന ഒരു കമന്റിന് താരം നൽകിയ മറുപടി .

” സെറ്റ് സെറ്റ് “എന്നായിരുന്നു കമന്റ് . അതിനു താരം നൽകിയത് “ഞാൻ പണ്ടേ പൊളിയാ ,നിനക്ക് അത് അറിയില്ലേ ” എന്നാണ് .എന്തായാലും കലോത്സവ വേദികളിൽ തന്റെ കഴിവുകൾ തെളിയിച്ച കൊച്ചുമിടുക്കിയാണ് താരം എന്ന ഒരു അറിവ് കൂടിയാണ് ഈ ചിത്രങ്ങളിലൂടെ ആരാധകർക്ക് ലഭിച്ചിരിയ്ക്കുന്നത് .ചക്കപ്പഴത്തിൽ കുട്ടിക്കളിമാറാത്ത സഹോദരിയുടെ കഥാപാത്രത്തിലാണ് താരം എത്തുന്നത്. നിരവധി ആരാധകരാണ് ചക്കപ്പഴത്തിനും ചക്കപ്പഴത്തിലെ കഥാപാത്രങ്ങൾക്കും ഉള്ളത് .