മസിലളിയനോട് ആരാധകർ ചോദിച്ച ഒരു ചോദ്യമേ ?

0

മലയാളികളുടെ സ്വന്തം മാസിലാളിയനാണ് ഉണ്ണി മുകുന്ദൻ. മല്ലു സിംഗ് എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ഉണ്ണിയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. ഉണ്ണിയെ പോലെ ബോഡി ബിൽഡ് ചെയ്യാനായി പല യുവാക്കളും കഷ്ടപ്പെടാറുമുണ്ട് .ഇന്നിപ്പോൾ ഉണ്ണി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് വൈറൽ ആയിരിയ്ക്കുന്നത് . താടി ഇല്ലാതെ ഒരു പുത്തൻ മേക്കോവറിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത് . ചിത്രം പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ നിരവധി ആളുകളാണ് ചിത്രം കണ്ടിരിയ്ക്കുന്നത് . നിരവധി കമന്റുകളും ചിത്രത്തിന് താഴെയായി എത്തിയിട്ടുണ്ട് .

താടി ഇല്ലാത്ത ലുക്കായതിനാൽ തന്നെ ഉണ്ണിയുടെ താടിയെ മിസ് ചെയ്യുന്നതായാണ് കൂടുതലും കമന്റുകൾ. താടി ഇല്ലാതെയും നന്നായിട്ടുണ്ട് എന്നും , ഹോളിവുഡ് ചിത്രങ്ങളിൽ അഭിനയിക്കാൻ പൊയ്ക്കൂടേ എന്നുമൊക്കെയുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിയ്ക്കുന്നത്. “മിസ് മൈ കേൾസ്” എന്ന അടിക്കുറിപ്പോടെയാണ്‌ ഉണ്ണി ചെയ്തത്രങ്ങൾ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. പൊതുവെ സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറൽ ആകാറാണ്‌ പതിവ് .

കഴിഞ്ഞ ദിവസം പുറത്തുവന്ന ഉണ്ണിയുടെ മേപ്പടിയാണ് ചിത്രത്തിന്റെ പോസ്റ്ററിൽ ഉണ്ണിയുടെ ലുക്ക് കണ്ടു ഞെട്ടിയ എല്ലാവർക്കും താൻ ഇപ്പോഴും ഫിറ്റ് ആണ് എന്നുകാണിച്ചു കൊടുക്കുക കൂടിയാണ് ഉണ്ണി പുതിയ പോസ്റ്റിലൂടെ . മലയാളികളുടെ സ്വന്തം മാസിലാളിയന്റേതായി ഇനി പുറത്ത് ഇറങ്ങാനുള്ളത് മേപ്പടിയാണ് എന്ന സിനിമയാണ് . അഞ്ജു കുര്യൻ ആണ് ചിത്രത്തിൽ ഉണ്ണിയുടെ നായികയായി എത്തുന്നത് . ഫാമിലി എന്റെർറ്റൈനെർ ആയ ചിത്രം നിർമ്മിയ്ക്കുന്നത് ഉണ്ണി മുകുന്ദൻ തന്നെയാണ് .