ബിഗ് ബോസ് ഹൗസിൽ പഞ്ചഗുസ്തി മത്സരത്തിനിടയിൽ സംഭവിച്ചത് !

0

ഫെബ്രുവരി 14 നായിരുന്നു പേക്ഷകരുടെ കാത്തിരിപ്പിനു വിരാമം ഇട്ടുകൊണ്ട് ബിഗ് ബോസ് മലയാളം സീസൺ 3 ആരംഭിച്ചത് .എപ്പിസോഡിന്റെ ആദ്യദിവസം വിസ്മയകരമായ നൃത്തച്ചുവടുകളും മറ്റുമായി ആണ് താരങ്ങൾ ബിഗ് ബോസ് ഹൗസിലേക്ക് കാലെടുത്ത് വെച്ചത് .പ്രേക്ഷകർക്ക് പരിചിതരും അല്ലാത്തവരും ആയവർ ഇത്തവണ മത്സരക്കാലത്തിൽ ഉണ്ട് എന്നതാണ് ബിഗ് ബോസ് മലയാളം സീസൺ 3 യിലെ പ്രധാന ആകർഷണം .

കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് മലയാളം സീസൺ 3 യിലെ എപ്പിസോഡിന്റെ കുറിച്ചാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച മുഴുവനും . കഴിഞ്ഞ ദിവസം ആയിരുന്നു ഡിംപലിന്റെ പിറന്നാൾ. ഡിംപലിനായി ബിഗ് ബോസ് ഹൗസിൽ താരങ്ങൾ അവരുടെ കഴിവുകൾ പ്രകടിപ്പിച്ച് ഡിംപലിനെ സന്തോഷവതിയാക്കിയിരുന്നു .എന്നാൽ അതിനിടയിൽ നടന്ന ഒരു പഞ്ചഗുസ്തി മത്സരമാണ് ഇപ്പോൾ ചർച്ചയാകുന്നത് . വിയലിനിസ്റ്റ് ലക്ഷ്മി ജയനും ഇന്ത്യയുടെ പവർ ലിഫ്റ്റിങ് ചാമ്പ്യൻ മജിസ്യ ഭാനുവും തമ്മിലായിരുന്നു അതി വാശിയേറിയ മത്സരം നടന്നത് .ഇന്തോനേഷ്യയിൽ നടന്ന ഏഷ്യൻ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ രാജ്യത്തിനായി വെള്ളി മെഡൽ സ്വന്തമാക്കിയ താരമാണ് കോഴിക്കോട് വടകര സ്വദേശിനി മജിസ്യ ഭാനു.

ലക്ഷ്മിയും മജിസ്യയും തമ്മിൽ ഇഞ്ചോടിഞ്ഞ് പോരാട്ടമായിരുന്നു നടന്നത് . താൻ എന്തായാലും തോൽക്കും എന്ന കാര്യം ഉറപ്പാണ് എന്ന് പറഞ്ഞുകൊണ്ട് തന്നെയാണ് ലക്ഷ്മി മത്സരത്തിനായി ഇറങ്ങിയത് .എന്നാൽ എല്ലാവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ട് ലക്ഷ്മി മജിസ്യയുടെ മുന്നിൽ തളരാതെ പിടിച്ച് നിൽക്കുകയായിരുന്നു .എന്നാൽ അവസാനം ചാമ്പ്യന് മുന്നിൽ പിടിച്ച് നില്ക്കാൻ സാധിയ്ക്കാതെ ലക്ഷ്മി തോൽവി സമ്മതിയ്ക്കുകയായിരുന്നു .