അമ്മായിഅമ്മയ്‌ക്കൊപ്പം മ്യൂസിക് ആസ്വദിച്ച് പേളി ; വീഡിയോ പകർത്തി ശ്രീനിഷ് !

0

സോഷ്യൽ മീഡിയയിൽ സജീവമായ താര ദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ജനപ്രീതിയാർജിച്ച അവതാരകയായ പേളി ബിഗ് ബോസ് മലയാളം സീസൺ ഒന്നിലെ ഫസ്റ്റ് റണ്ണറപ് കൂടി ആണ് .ഇരുവരും തമ്മിൽ ബിഗ് ബോസ് ഹൗസിൽ നിന്നുള്ള പരിചയം പിന്നീട് പ്രണയം ആകുകയും ഒടുവിൽ അത് വിവാഹത്തിലേക്ക് എത്തുകയും ആയിരുന്നു . ഇരുകുടുംബത്തിന്റെയും അനുവാദത്തോടെ വിവാഹം കഴിച്ച പേളിയും ശ്രീനിഷും അവരുടെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് . ജീവിതത്തിലെ നല്ല മുഹൂർത്തങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കുവാൻ ഇരുവരും ശ്രമിയ്ക്കാറുണ്ട് .

ഇന്നിപ്പോൾ ശ്രീനിഷ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു വിഡിയോയാണ് ചർച്ചയാകുന്നത്. ശ്രീനിഷിന്റെ അമ്മയ്‌ക്കൊപ്പം സംഗീതം ആസ്വദിയ്ക്കുന്ന പേളിയെയാണ് വിഡിയോയിൽ കാണുവാൻ സാധിയ്ക്കുന്നത് .നിരവയറുമായി അമ്മായിഅമ്മയ്‌ക്കൊപ്പം ഇരുന്നുകൊണ്ട് ചെറുതായി ഡാൻസ് കളിയ്ക്കുകയാണ് പേളി .”നിങ്ങളുടെ അമ്മയും ഭാര്യയും ഒന്നിച്ച് മ്യൂസിക് ആസ്വദിക്കുന്നത് കാണുമ്പോൾ…. വിലമതിക്കാനാവാത്തത്.” എന്നാണ് വീഡിയോയുടെ താഴെയായി ശ്രീനിഷ് കുറിച്ചിരിയ്ക്കുന്നത്. നിരവധി ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടിരിയ്ക്കുന്നത്. ബിഗ് ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥിയും മോഡലുമായ ഷിയാസ് കരീമും പേളി മണിയുമെല്ലാം ശ്രീനിഷിന്റെ പോസ്റ്റിനു താഴെ കമന്റുമായി എത്തിയിട്ടുണ്ട് .

അവതാരക , ഗായിക , അഭിനേത്രി എന്നീ നിലകളിലെല്ലാം തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് പേളി മാണി. ഇക്കഴിഞ്ഞ ഇടയ്ക്കായിരുന്നു പേളിയുടെ ബോളിവുഡ് അരങ്ങേറ്റ സിനിമയായ ലുഡോ പുറത്തിറങ്ങിയത് . വലിയ രീതിയിലുള്ള അഭിപ്രായങ്ങളും അഭിനന്ദനങ്ങളുമാണ് പേളി ലുഡോയിലൂടെ സ്വന്തമാക്കിയത് .സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന സത്യാ എന്ന പെൺകുട്ടയിലാണ് ശ്രീനിഷ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത് .