പൃഥ്വിയുടെ ടീഷർട്ടിന്റെ വിലകേട്ട് ഞെട്ടി സോഷ്യൽ മീഡിയ !

0

വളരെയധികം ആരാധക പിന്തുണയുള്ള ഒരു താരമാണ് പൃഥ്വിരാജ്. ലൂസിഫർ എന്ന ചിത്രത്തിലൂടെ തനിയ്ക്ക് അഭിനയവും ആലാപനവും മാത്രമല്ല സംവിധാനവും വഴങ്ങും എന്ന് പൃഥ്വി തെളിയിക്കുകയും ചെയ്തു . സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പോസ്റ്റുചെയ്യുന്ന ചിത്രങ്ങൾക്ക് എല്ലാം വൻ സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത് . അത്തരത്തിൽ പൃഥ്വി കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇന്നിപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിയ്ക്കുന്നത് . മാസ്ക് ധരിച്ച് കാറിൽ നിന്നും ഇറങ്ങുന്ന പൃഥ്വിയുടെ ടീ ഷർട്ട് ആണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം .

ലോകോത്തര ബ്രാൻഡായ ബെറിബെറിയുടെ ടീ ഷർട്ടാണ് പൃഥ്വി കഴിഞ്ഞ ദിവസം ധരിച്ചിരുന്നത് .ഈ ടീ ഷർട്ടിനു 44133 ഇന്ത്യൻ രൂപയാണ് വില . പൃഥ്വി ധരിച്ച ടീ ഷർട്ട് കണ്ട ഉടൻ തന്നെ ടീഷർട്ടിന്റെ വില അന്വഷിച്ചു പോയ ആരാധകരാണ് വില കണ്ടെത്തിയത് . അവസാനം വില കണ്ടെത്തിയതോടെ ആരാധകർ ഒന്നടങ്കം ഞെട്ടിയിരിയ്ക്കുകയാണ് . ഇത്രയധികം വില കൊടുത്ത് വാങ്ങുവാൻ വേണ്ടി എന്താണ് ആ ടീ ഷർട്ടിൽ ഉള്ളത് എന്ന ചിന്തയിലാണ് ആരാധകർ ഒന്നടങ്കം. ടീഷർട്ടും ഇട്ടുകൊണ്ടുള്ള തന്റെ ഫോട്ടോ പൃഥ്വി തന്നെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി ആരാധകർക്കായി പങ്കുവെച്ചിരുന്നു .

മോഹൻലാലിൻറെ വാച്ച് , മമ്മൂട്ടിയുടെ ഫോൺ ഇതിന്റെയെല്ലാം വില അന്വഷിച്ച് പോയ ആരാധകർ അവസാനം എത്തി നിൽക്കുന്നത് പൃഥ്വിയുടെ ടീഷർട്ടിലാണ് . ഇത്തരത്തിൽ താരങ്ങൾ ഉപയോഗിയ്ക്കുന്ന സാധങ്ങളുടെ എല്ലാം വില അന്വഷിച്ച് പോയ ആരാധകർ പലപ്പോഴും ഞെട്ടിത്തരിയ്ക്കാറാണ് പതിവ് .അത്തരത്തിൽ ഉള്ള ഒരു അനുഭവം തന്നെയാണ് ഇപ്പോഴും ഉണ്ടായിരിയ്ക്കുന്നത് .