രജനിചാണ്ടിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അശ്വതി പറഞ്ഞത് കണ്ടോ ?

0

കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹ മാധ്യമങ്ങളിലും വാർത്തകളിലും നിറഞ്ഞു നിന്ന ഒരു താരമായിരുന്നു രജനി ചാണ്ടി . ഒരു മുത്തശ്ശി ഗദ എന്ന ജൂഡ് ആന്റണി ജോസഫിന്റെ സിനിമയിലൂടെ മലയാളി മനസ്സ് കീഴടക്കിയ ആ മുത്തശ്ശി തന്നെയെന്നു ഇന്നും ചർച്ച വിഷയമായിരിയ്ക്കുന്നത് . അവതാരകയും ആർ ജെയുമായ അശ്വതി ശ്രീകാന്ത് പങ്കുവെച്ച ഒരു ചിത്രമാണ് ഇന്ന് സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത് . രജനി ചാണ്ടിയ്ക്കും മകൾ പത്മയ്ക്കും ഒപ്പം അശ്വതി നിൽക്കുന്ന ഒരു ചിത്രമാണ് അശ്വതി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ചിരിയ്ക്കുന്നത്.

ചിത്രം പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ നിരവധി ആളുകളാണ് ചിത്രം കണ്ടിരിയ്ക്കുന്നത് .ഒപ്പം നിരവധി കമന്റുകളും ചിത്രത്തിന് താഴെയായി വന്നിട്ടുണ്ട് . മനോഹരമായ ചിത്രം , യഥാർത്ഥ നായികമാർ എന്നിങ്ങനെയെല്ലാം ആണ് കമന്റുകൾ വന്നിരിയ്ക്കുന്നത് .”ഒരു മുത്തശ്ശിക്കഥ കേൾക്കാൻ പോയപ്പോൾ” എന്നായിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ട് അശ്വതി കുറിച്ചത് .

നൈട്രസ്വതി ആരാധകരുള്ള താരങ്ങളാണ് രജനി ചാണ്ടിയും അശ്വതി ശ്രീകാന്തും .ആർ ജെയായി എത്തി തന്റെ ശബ്ദം കൊണ്ട് ആളുകളെ കയ്യിലെടുത്ത അശ്വതി പിന്നീട് അവതാരകയായി തിളങ്ങുകയായിരുന്നു . അതിനു ശേഷം ഇപ്പോൾ തനിയ്ക്ക് അഭിനയവും വഴങ്ങും എന്ന് ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയലിലൂടെ അശ്വതി തെളിയിച്ച് കഴിഞ്ഞു . നല്ലൊരു എഴുത്ത്കാരി കൂടിയാണ് അശ്വതി ശ്രീകാന്ത് . അശ്വതിയുടെ രചനകൾ പലപ്പോഴും ചർച്ചയാകാറുണ്ട് .

കഴിഞ്ഞിടയ്ക്ക് നടന്ന ഒരു ഫോട്ടോഷൂട്ടിലൂടെ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്ന ഒരു വ്യക്തിയാണ് രജനി ചാണ്ടി . എന്നാൽ ആ വിമർശനങ്ങളെ എല്ലാം കട്ടിൽ പരത്തുന്ന തരത്തിലായിരുന്നു താരത്തിന്റെ പഴയകാല ഫോട്ടോകൾ പുറത്ത് വന്നപ്പോൾ സംഭവിച്ചത് . എന്തായാലും അശ്വതി ഇപ്പോൾ പങ്കുവെച്ചിരിയ്ക്കുന്ന ചിത്രത്തിന് നിറഞ്ഞ കയ്യടിയാണ് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത് .