ഐശ്വര്യയുടെ ചിത്രത്തിന് കീർത്തി സുരേഷ് ഇട്ട കമന്റ് കണ്ട് കണ്ണ് തള്ളി ആരാധകർ !

0

മായാനദി എന്ന സിനിമയിലൂടെ കാണികളെ കയ്യിലെടുത്ത താരമാണ് ഐശ്വര്യ ലക്ഷ്മി .നിരവധി ആരാധകരെയാണ് മായാനദിയ്ക്ക് ശേഷം താരത്തിന് സ്വന്തമാക്കാൻ സാധിച്ചത് . സിനിമ ഇറങ്ങി നാളുകൾ കഴിചിട്ടും ഇപ്പോഴും മായാനദിയിലെ ഗാനങ്ങളും സീനുകളും എല്ലാം ഇന്ന് പ്രേക്ഷകർ ഇഷ്ടപ്പെടുന്നുണ്ട് .മായനദിയ്ക്ക് ശേഷം താരത്തിന്റേതായി പുറത്തുവന്ന സിനിമകൾ എല്ലാം വലിയ ഹിറ്റുകളായിരുന്നു .സിനിമയിൽ മാത്രമല്ല ഐശ്വര്യ ലക്ഷ്മി താരമായത് സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ് . താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ ചർച്ചയാകാറുണ്ട് .

അത്തരത്തിൽ താരം പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിലെ മുഖ്യ ആകർഷണം .മഞ്ഞനിറത്തിലുള്ള ഒരു ലഹങ്ക അണിഞ്ഞാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത് . സിമ്പിൾ ആൻഡ് ബോൾഡ് ലുക്കിലുള്ള താരത്തിന്റെ ചിത്രം നിരവധി പേരാണ് കണ്ടിരിയ്ക്കുന്നത് .നിരവധി കമന്റുകളും ചിത്രത്തിന് താഴെയായി വരുന്നുണ്ട് .” സ്‍പൈസ്ഡ് പംകിൻ ലാറ്റെ ഇഷ്ടമുള്ളവർ കൈകൾ ഉയർത്തുക . തീർച്ചയായും ഞാനും ഉണ്ട് നിങ്ങളുടെ കൂട്ടത്തിൽ . കോഫി ആൻഡ് പംകിൻ ” എന്നാണ് ചിത്രത്തിന് ഐശ്വര്യ ലക്ഷി നല്കിയിരിയ്ക്കുന്ന അടിക്കുറിപ്പ് .

താരങ്ങളായ മിയ, കീർത്തി സുരേഷ് തുടങ്ങിയവർ ഐശ്വര്യയുടെ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട് .സുന്ദരി എന്നാണ് മിയ കമന്റ് ചെയ്തിരിയ്ക്കുന്നത് . സ്‌മൈലിയുമായാണ് കീർത്തി സുരേഷ് എത്തിയത് . ഐശ്വര്യയുടെ പല ഫോട്ടോഷൂട്ടുകളും പലപ്പോഴും വൈറൽ ആകാറുണ്ട് . ജനഹൃദയം കീഴടക്കിയ താരം എന്നതിലുപരിയായി സിമ്പിൾ ആൻഡ് ബോൾഡ് ലുക്കിലായിരിയ്ക്കും താരം പലപ്പോഴും ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളത് . അത് തന്നെയാകാം ഐശ്വര്യയുടെ ചിത്രങ്ങൾക്ക് ഇത്രയുമധികം ചർച്ചയാകുവാനുള്ള കാരണവും .