കേരള സാരിയിൽ അതിമനോഹരിയായി സണ്ണി ലിയോൺ !

0

ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ . അതുകൊണ്ട് തന്നെ താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ആകാംഷയും കൂടുതലാണ് .ഇന്നിപ്പോൾ കുടുംബവുമായി കേരളത്തിൽ ഉണ്ട് സണ്ണി ലിയോൺ .തിരുവനന്തപുരത്തുള്ള പൂവാർ‍ ഐലൻഡ് റിസോർ‍ട്ടിലാണ് ഇപ്പോൾ ഇവരുള്ളത്. ഭർത്താവ് ഡാനിയേൽ വെബ്ബറും മക്കലായ നിഷ, ആഷർ, നോഹ് എന്നിവർക്കൊപ്പമാണ്‌ സണ്ണി ലിയോൺ അവധിക്കാലം ആഘോഷിയ്ക്കുവാനായി കേരളത്തിൽ എത്തിയത് . കേരളത്തിൽ എത്തിയത് മുതലുള്ള എല്ലാ വിശേഷങ്ങളും സണ്ണി ലിയോൺ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവയ്ക്കാറുണ്ട് . ഇന്നിപ്പോൾ തനി കേരളീയ വസ്ത്രത്തിൽ എത്തിയിരിയ്ക്കുന്ന സണ്ണി ലിയോണിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിയ്ക്കുന്നത് .

കേരളം സാരിയുടുത്ത് സാധ്യ കഴിയ്ക്കുകയാണ് സണ്ണി ലിയോൺ. സിൽക്ക് പിങ്ക് ബ്ലൌസും കേരളസാരിയും അണിഞ്ഞാണ് സണ്ണി ചിത്രങ്ങളിലുള്ളത്. ഭാർത്താവ് ഡാനിയേലും രണ്ട് ആൺമക്കളും ജുബ്ബയും മുണ്ടുമാണ്. മകൾ പട്ടുപാവാടയും ബ്ലൌസുമാണ് അണിഞ്ഞിരിക്കുന്നത്. സണ്ണിയും നിഷയും തലയിൽ മുല്ലപ്പൂ ചൂടിയിട്ടുമുണ്ട്.ഒരു സ്വകാര്യ ചാനലിന്റെ ഷൂട്ടിനായാണ് സണ്ണി കേരളത്തിലെത്തിയതെന്നു റിപ്പോർട്ടുകളുണ്ട് . തൂശനിലയിൽ സദ്യ ആസ്വദിച്ച് കഴിയ്ക്കുകയാണ് സണ്ണിയും കുടുംബവും. മക്കൾ കൈകൊണ്ടാണ് സദ്യ കഴിയ്ക്കുന്നത് .എന്നാൽ സണ്ണി സ്പൂൺ കൊണ്ട് സദ്യ കഴിയ്ക്കുകയായിരുന്നു .

കഴിഞ്ഞ മാസം കേരളത്തിൽ എത്തിയ സണ്ണി ലിയോണും കുടുംബവും ഒരാഴ്ച്ച ക്വറന്റീനിൽ കഴിഞ്ഞ ശേഷമാണു അവധി ആഘോഷിയ്ക്കുവാനായി പുറത്തിറങ്ങിയത് . കഴിഞ്ഞ ദിവസം സണ്ണി ലിയോൺ വാലന്റൈൻസ് ഡേ ആഘോഷിയ്ക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു . എന്തായാലും സണ്ണിയുടെ കേരള സാരിയിലുള്ള ലുക്ക് ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിയ്ക്കുകയാണ് .തീർത്തും ഒരു മലയാളി പെൺകുട്ടിയെ പോലെയുണ്ട് കേരള സാരിയിൽ സണ്ണി ലിയോൺ .