മധുരവുമായി ജോജു എത്തുന്നു ; ആകാംഷയോടെ ആരാധകർ !

0

രജിഷ മുഖ്യ കഥാപാത്രമായി എത്തിയ ജൂൺ എന്ന സിനിമ ആരും മറക്കാൻ സാധ്യതയില്ല .കാരണം അത്രമാത്രം ഭംഗിയോടെയായിരുന്നു ആ ഒരു ചിത്രം പുറത്തിറങ്ങിയത് . ഇന്നിപ്പോൾ ജൂൺ സിനിമയുടെ സംവിധായകൻ അഹമ്മദ് ഖബീർ കഥയെഴുതി സംവിധാനം നിര്വഹിയ്ക്കുന്ന മധുരം എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി . ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസിലേയ്ക്ക് ഇടിച്ചുകയറിയ ജോജു ജോർജാണ് മധുരത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് .ജോജുവിനെ കൂടാതെ അർജുൻ അശോകൻ, നിഖില വിമൽ, ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജോജു ജോർജിനെയും ശ്രുതി രാമചന്ദ്രനെയുമാണ് ടീസറിൽ കാണുവാൻ സാധിയ്ക്കുന്നത് .ജോസഫ്, പൊറിഞ്ചുമറിയംജോസ്,ചോല എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അപ്പു പാത്തു പപ്പു ക്രിയേഷൻസിന്റെ ബാനറിൽ ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ ചേർന്നാണ് മധുരം നിര്‍മ്മിക്കുന്നത്. ഒരു രാത്രി ഒു പകല്‍, പീസ്, നായാട്ട്, പട തുടങ്ങി നിരവധി ചിത്രങ്ങളാണ് ജോജുവിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ആഷിക് ഐമർ, ഫാഹിം സഫർ എന്നിവർ ചേർന്നാണ് മധുരത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്‌ദുൾ വഹാബ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ജിതിൻ സ്റ്റാനിസ്‌ലാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

ചിത്രത്തിന്റെ ടൈറ്റിൽ പോലെത്തന്നെ മധുരമുള്ളതാണോ സിനിമ എന്നാണ് ആരാധകർക്ക് അറിയേണ്ടത് .ജോസഫിലൂടെ നിരവധി ആരാധകരാണ് ജോജുവിന്‌ സ്വന്തമായത് . ജോജുവിന്റെ സിനിമ ജീവിതത്തെ തന്നെ മാറ്റി മരിച്ച ഒരു സിനിമ കൂടി ആയിരുന്നു ജോസഫ് . പിന്നീടിങ്ങോട്ട് ജോജുവിന്റേതായി പുറത്തിറങ്ങിയ സിനിമകളിൽ എല്ലാം തന്നെ മിന്നുന്ന പ്രകടനം ആയിരുന്നു ജോജു കാഴ്ചവെച്ചത് . അതുകൊണ്ട് തന്നെ മധുരത്തിലും ജോജുവിന്റെ പ്രകടനം കാണുവാൻ ആകാംഷയോടെ കാത്തിരിയ്ക്കുകയാണ് ആരാധകർ .