നമ്മുടെ അനുക്കുട്ടി അത്ര പൊട്ടിയൊന്നും അല്ല !

0

ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ ജനമനസുകളിൽ കയറിക്കൂടിയ ഒരു താരമാണ് അനുമോൾ . നിരവധി സീരിയലുകളിലൂടെയും സിനിമയുടെയും അനു ശ്രദ്ധിയ്ക്കപ്പെട്ടിട്ടുണ്ട് .എന്നാൽ പോലും സ്റ്റാർ മാജിക് അനുവിന് പ്രിയപ്പെട്ടതാണ് . ഇപ്പോഴും മണ്ടത്തരങ്ങൾ മാത്രം പറഞ്ഞ് ആളുകളെ കയ്യിലെടുക്കുന്ന അണുവിനെയാണ് സ്റ്റാർ മാജിക്കിൽ കാണുവാൻ സാധിയ്ക്കുന്നത് . ആ അനുവിനെ തന്നെയാണ് പ്രേക്ഷകർക്കും ഇഷ്ടം . നിരവധി ആരാധകരാണ് അനുവിന് ഉള്ളത് . ടിക് ടോക്കിലൂടെയും താരം ജനങ്ങളുടെ മനം കവർന്നിരുന്നു .

സ്റ്റാർ മാജിക്കിൽ ഇപ്പോഴും മണ്ടത്തരങ്ങൾ മാത്രം പറയുന്ന അനു ശരിയ്ക്കുള്ള ജീവിതത്തിലും അങ്ങനെ ആണോ എന്ന സംശയമാണ് പല ആളുകൾക്കും ഉള്ളത് . എന്നാൽ അത്തരത്തിലുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് അനു ഇപ്പോൾ .ശരിയ്ക്കുള്ള ജീവിതത്തിൽ താൻ അത്ര പൊട്ടി അല്ലെന്നാണ് അനു പറയുന്നത് . സ്റ്റാർ മാജിക്കിൽ തങ്കച്ചനുമായി ചേർത്ത് പറയുന്നതെല്ലാം തമാശയാണെന്നും അതെല്ലാം ഷോയുടെ ഭാഗമാണെന്നും തങ്കച്ചനുമായി സഹോദരബന്ധം മാത്രമാണ് ഉള്ളതെന്നുമാണ് ആണ് പറയുന്നത് . നല്ലൊരു ഡാൻസറായ അനുവിനു ഐറ്റം ഡാൻസ് ചെയ്യാൻ ഒരു അവസരം ലഭിച്ചാൽ ചെയ്യുമോ എന്നതിന് ഐറ്റം ഡാൻസ് ചെയ്യില്ലെന്നും അഭിനയത്തിന്റെ ഭാഗമായി ലിപ് കിസ് ചെയ്യില്ലെന്നും അനു പറയുന്നു .

ഒരു ഇന്റർവ്യൂവിലാണ് അനു തന്റെ മനസ്സ് തുറന്നത് .പൊതുവെ മണ്ടിയായി തോന്നുമെങ്കിലും ജീവിതത്തെ കുറിച്ച് കൃത്യമായ ധാരണകളും അത് നടപ്പിലാക്കാൻ പ്രാപ്തിയുമുള്ള വ്യക്തിയാണ് അനു എന്ന കാര്യമാണ് ഈ അഭിപ്രായങ്ങളിലൂടെ അനു കാണിച്ച് തരുന്നത് . നിരവധി ആരാധകരുള്ള അനു വെറും പൊട്ടിയല്ല എന്നുകൂടി തെളിയിച്ചിരിയ്ക്കുകയാണ് .