ഉണ്ണി കാവ്യയെ പറ്റി പറഞ്ഞത് കേട്ടോ ?

0

സെലിബ്രറ്റി മേക്കപ്പ് ആർട്ടിസ്റ്റുകൾക്കിടയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത വ്യക്തിയാണ് ഉണ്ണി പി എസ്. കഴിഞ്ഞ ദിവസം ഉണ്ണി ദിലീപിനിടെ മകൾ മീനാക്ഷിയുമൊത്തുള്ള ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു .നിരവധി ആളുകളാണ് ആ ചിത്രം കാണുകയും ലൈക് ചെയ്യുകയും ചിത്രത്തിന് താഴെ കമന്റുമായി വരികയുമൊക്കെ ചെയ്തത് . നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ ചിത്രം വൈറൽ ആകുകയായിരുന്നു . അത്തരത്തിൽ ഇന്ന് മറ്റൊരു ചിത്രവുമായി എത്തിയിരിയ്ക്കുകയാണ് ഉണ്ണി .

കാവ്യാ മാധവനുമായുള്ള ചിത്രമാണ് ഇപ്പോൾ ഉണ്ണി സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചിരിയ്ക്കുന്നത് . ദിലീപിനും കാവ്യയ്ക്കും ഒപ്പമുള്ള ചിത്രവും ഉണ്ണി പങ്കു വെച്ചിട്ടുണ്ട് . ചിത്രത്തിന് ഉണ്ണി നൽകിയ അടിക്കുറിപ്പാണ് ഏറെ ചർച്ചയായത് .”എന്റെ പ്രിയ സുഹൃത്ത് കാവ്യ മാധവന്റെ സ്വതസിദ്ധമായ സൗന്ദര്യത്തെക്കുറിച്ച് ഓർത്ത് ഞാൻ ആശ്ചര്യപ്പെടുന്നു, കാവ്യയുടെ മനോഹരമായ പുഞ്ചിരിയിൽ ഈ മുറി പ്രകാശിപ്പിക്കുന്നു. ഈ താര ദമ്പതികൾക്കൊപ്പം എല്ലായ്പ്പോഴും എന്റെ ഹൃദയം ഉണ്ടാകും.” ഇങ്ങനെയായിരുന്നു ഉണ്ണി ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത് .

നിരവധി ആളുകളാണ് ഇതിനോടകം തന്നെ ചിത്രം കണ്ടിരിയ്ക്കുന്നത്. നിരവധി കമന്റുകളും ചിത്രത്തിന് താഴെയായി എത്തിയിട്ടുണ്ട് . നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉണ്ണിയായിരുന്നു കാവ്യയുടെയും മീനാക്ഷിയുടെയും മേക്കപ്പ് നോക്കിയിരുന്നത് . ഇരുവരും ആയിഷയുടെ വിവാഹത്തിൽ മിന്നിത്തിളങ്ങുകയും ചെയ്തിരുന്നു . നിരവധി കമ്മന്റുകളായിരുന്നു കാവ്യയുടെയും മീനാക്ഷിയുടെയും ലുക്കിനെ പാട്ടി ഉയർന്ന് കേട്ടിരുന്നത് . നിരവധി ആരാധകരുള്ള മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ ഉണ്ണി പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലാകാറാണ് പതിവ്. അത്തരത്തിൽ തന്നെ വൈറലായിരിയ്ക്കുകയാണ് ഇപ്പോൾ പങ്കുവെച്ചിരിയ്ക്കുന്ന ചിത്രവും .