ബിഗ് ബോസ്സിന്റെ ഫസ്റ്റ് എപ്പിസോഡിൽ പൊളിച്ചടുക്കി മണിക്കുട്ടൻ !

0

മലയാളി പ്രേക്ഷകർ അക്ഷമയോടെ കാത്തിരിയ്ക്കുകയാണ് ബിഗ് ബോസ് മലയാളം സീസൺ മൂന്നിന് വേണ്ടി . കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസ് മലയാളം സീസൺ ത്രീയ്ക്ക് ആരംഭം കുറിച്ചത് .നടന്ന വിസ്മയം മോഹൻലാൽ തന്നെയാണ് ഇത്തവണയും അവതാരകനായി എത്തുന്നത് .മലയാളികൾക്ക് സുപരിചിതനായ മുഖങ്ങളാണ് കഴിഞ്ഞ രണ്ടു തവണകളിലും ബിഗ് ബോസ്സിൽ മത്സരിയ്ക്കുവാനായി എത്തിയിരുന്നത് .എന്നാൽ ഇത്തവണ അതിനു മാറ്റം കുറിച്ചുകൊണ്ട് പരിചിതമല്ലാത്ത മുഖങ്ങളും മത്സരത്തിന് എത്തുന്നുണ്ട് .എന്നാൽ കഴിഞ്ഞ ദിവസത്തെ ആദ്യ എപ്പിസോഡിൽ പ്രത്യക്ഷപ്പെട്ട മലയാളികളുടെ പ്രിയതാരം മണിക്കുട്ടൻ ആണ് ഇപ്പോൾ ഏവരുടെയും മനം കവർന്നിരിയ്ക്കുന്നത് . കിടിലം ഡാൻസ് പെർഫോമൻസുമായാണ് മണിക്കുട്ടൻ ആദ്യ എപ്പിസോഡിൽ പ്രത്യക്ഷപ്പെട്ടത് . നിരവധി ആരാധകരാണ് മണിക്കുട്ടന് ഉള്ളത് . സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ് .

ബോയ് ഫ്രണ്ട് എന്ന മലയാളം സിനിമയിലൂടെയായിരുന്നു മണിക്കുട്ടന്റെ സിനിമ പ്രവേശനം .അതിനു മുൻപ് കയംകുളം കൊച്ചുണ്ണിയായി മിനിസ്ക്രീനിലും താരം മിന്നുന്ന പ്രകടനം കാഴ്ചവെച്ചിരുന്നു . അതുകൊണ്ട് തന്നെ മിനിസ്ക്രീൻ ബിഗ് സ്ക്രീൻ ആരാധകരും മണിക്കുട്ടനൊപ്പം ഉണ്ടെന്ന കാര്യം ഉറപ്പാണ് .കരാട്ടെ ബ്ലാക്ക് ബെൽറ്റുള്ള മണിക്കുട്ടൻ അസാധ്യ ഡാൻസർ കൂടിയാണ് . എന്നാൽ കഴിവുണ്ടായിട്ടും പലപ്പോഴും അർഹമായ സ്ഥാനം സിനിമ ലോകത്ത് കണ്ടെത്തുവാൻ മണിക്കുട്ടന് സാധിയ്ക്കാതെ പോകുകയായിരുന്നു . ബിഗ് ബോസ്സിലെ പ്രകടനത്തിലൂടെ ഭാവി ശോഭനമാക്കുവാൻ സാധിയ്ക്കും എന്ന് തന്നെയാണ് മണിക്കുട്ടനും ഒപ്പം ആരാധകരും കരുതുന്നത് .

റിട്ടയേർഡ് കെഎസ്ആർടിസി ഡ്രൈവറാണ് മണിക്കുട്ടന്റെ അച്ഛൻ . അമ്മ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ നോൺ ടീച്ചിങ് സ്റ്റാഫ് ആണ് . മകന്റെ ജീവിതത്തിലെ മികച്ച ഒരു അവസരമാകും ബിഗ് ബോസ് എന്നാണ് മണിക്കുട്ടന്റെ മാതാപിതാക്കൾ കരുതുന്നത് .