സാരിയിൽ അതിമനോഹരിയായി പൂർണിമ ; ഫോട്ടോഷൂട്ടിന് കൈയ്യടിയുമായി ആരാധകർ !

0

സമൂഹ മാധ്യമങ്ങളിൽ സജീവമായ പൂർണിമ ഇന്ദ്രജിത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറൽ ആയിരിയ്ക്കുന്നത് .ബിഹൈൻഡ് ദി സീനിന്റെ കലണ്ടറിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലാണ് താരം പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത് .തീർത്തും ട്രഡീഷണൽ ലുക്കിൽ ആണ് പൂർണിമയുടെ ഫോട്ടോഷൂട്ട് . സാരിയിൽ തിളങ്ങിയിരിയ്ക്കുകയാണ് താരം .ജാൻമോനിദാസ് ആണ് ഫോട്ടോഷൂട്ടിന്റെ കൺസെപ്റ്റിന് പിന്നിൽ . വൈഷ്ണവ് ആണ് ഫോട്ടോഗ്രാഫർ . പൂര്ണിമയുടെ വസ്ത്രങ്ങൾ പൂർണിമ തന്നെയാണ് തിരഞ്ഞെടുത്തിരിയ്ക്കുന്നത് . തല നിറയെ പൂവും , മൂക്കുത്തിയും ട്രഡീഷണൽ ആഭരണങ്ങളും ധരിച്ചാണ് പൂർണിമയുടെ ഫോട്ടോഷൂട്ട് . പൂർണിമ തന്നെയാണ് ഫോട്ടോഷൂട്ടിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

ഇതിനോടകം തന്നെ നിരവധി ആളുകളാണ് പൂർണിമ പങ്കുവെച്ച വീഡിയോ കണ്ടത്. നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെയായി വന്നിട്ടുമുണ്ട് . അതി മനോഹാരിയായിരിയ്ക്കുന്നു എന്ന കമന്റുകളാണ് കൂടുതലായും വീഡിയോയ്ക്ക് താഴെയായി എത്തിയത് .ബിസിനസ് സംരംഭകയും ഫാഷൻ ഡിസൈനറുമായ പൂർണിമയുടെ വസ്ത്രധാരണ രീതികൾ പലപ്പോഴും ചർച്ച വിഷയമായിട്ടുള്ളതാണ് .എന്നാൽ ഈ ഒരു ഫോട്ടോഷൂട്ടിൽ സംസ്ക്കാരം വിളിച്ചോതുന്ന തരത്തിലാണ് പൂർണിമയുടെ വസ്ത്രധാരണവും മേക്കപ്പും ആഭരണങ്ങളും എല്ലാം. ജീവിതത്തിലെ നല്ല മുഹൂർത്തങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുള്ള പൂർണിമയുടെ ഈ ഒരു വിഡിയോയും ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിയ്ക്കുന്നത് .

ട്രഡീഷണൽ ഫോട്ടോഷൂട്ടുകളുടെ കാലമാണ് ഇത് . രാജ രവിവർമ്മയുടെ ചിത്രങ്ങൾ വരെ പുനരാവിഷ്‌ക്കരിയ്ക്കുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ വരെ വന്നു കഴിഞ്ഞു . ഇത്തരം ഫോട്ടോഷൂട്ടുകൾ ഗ്ലാമർ ഫോട്ടോഷൂട്ടുകളേക്കാൾ അധികമായി ജനങ്ങൾ സ്വീകരിയ്ക്കാറുമുണ്ട് . ഇന്നിപ്പോൾ പൂർണിമയുടെ ഈ ഒരു ഫോട്ടോഷൂട്ടും അത്തരത്തിൽ ജനങ്ങളെ ആകര്ഷിയ്ക്കുന്നത് തന്നെയാണ് .