“പാപ്പനി”ലൂടെ ഒന്നിയ്ക്കാനൊരുങ്ങി അച്ഛനും മകനും ; അണിയറയിൽ ഒരുങ്ങുന്നത് മാസ്സ് മൂവി !

0

ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒരുമിയ്ക്കുന്നു. പാപ്പൻ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും കൈകോർക്കുന്നത്. പാപ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്തു . സുരേഷ് ഗോപിയ്‌ക്കൊപ്പം മകൻ ഗോകുൽ സുരേഷും ഒന്നിയ്ക്കുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട് . ഭൂപതി, പത്രം, ലേലം, വാഴുന്നോർ തുടങ്ങിയ ചിത്രങ്ങളായിരുന്നു ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ .ഇതിനു ശേഷമാണു അതായത് നീണ്ട 7 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാപ്പനിലൂടെ ഇരുവരും വീണ്ടും ഒന്നിയ്ക്കുന്നത് .

സുരേഷ്ഗോപിയോടൊപ്പം സണ്ണിവെയിൻ, നൈല ഉഷ, നീത പിള്ള, ഗോകുൽ സുരേഷ് ഗോപി, ആശ ശരത്, കനിഹ, ചന്ദുനാഥ്‌, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സൂപ്പർ ഹിറ്റായി മാറിയ പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പാപ്പൻ .

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളി നിർമ്മിക്കുന്ന സിനിമയുടെ തിരക്കഥയൊരുക്കുന്നത് ശ്രദ്ധേയ റേഡിയോ ജോക്കി ആർജെ ഷാനാണ്.എഡിറ്റർ ശ്യാം ശശിധരൻ, സംഗീതം ജേക്സ് ബിജോയ്‌, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ, ആർട്ട് നിമേഷ് എം താനൂർ, കോസ്റ്റ്യൂം അക്ഷയ പ്രേംനാഥ് , പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് സിനറ്റ് സേവ്യർ, ഡിസൈൻസ് ഓൾഡ് മങ്ക്സ്, പി ആർ. ഒ മഞ്ജു ഗോപിനാഥ് എന്നിവരാണ്. ആഘോഷ് സിനിമാസും, ചാന്ദ് വി മൂവീസും ചേർന്നാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്. സിനിമാസ്വാദകരെല്ലാം ആവേശത്തോടെ കാത്തിരിയ്ക്കുകയാണ് പാപ്പന് വേണ്ടി.