Social Media

സിമ്പിൾ ലുക്കിലെത്തി റെബേക്കയുടെ വിരലിൽ മോതിരമണിയിച്ച് ശ്രീജിത്ത് !

കസ്തൂരിമാനിലെ കാവ്യയും മലയാളി പ്രേക്ഷകരുടെ മനം കവർന്ന റെബേക്ക സന്തോഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു .കഴിഞ്ഞ ദിവസമായിരുന്നു ഗംഭീരമായി വിവാഹ നിശ്ചയം നടന്നത് . പ്രണയദിനത്തിൽ റെബേക്കായുടെ വിരലിൽ ശ്രീജിത്ത് മോതിരം അണിയച്ചതോടെ ഇരുവരുടെയും റിലേഷൻ ഔദ്യോഗികമായി .ഇരു കുടുംബങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ നിശ്ചയം നടന്നത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ആയിരുന്നു ഇരുവരും ഇപ്പോൾ വിവാഹ നിശ്ചയത്തിലേയ്ക്ക് എത്തിയത് .

 

ചുവപ്പ് നിറത്തിലുള്ള ലെഹങ്ക ധരിച്ചു കൊണ്ടായിരുന്നു റെബേക്ക വേദിയിലേക്ക് എത്തിയത് . ആ വസ്ത്രത്തിൽ അതീവ സുന്ദരി ആയിരുന്നു റെബേക്ക . സിമ്പിൾ ചോക്കറും കൈ നിറയെ ചുവന്ന വളകളും ധരിച്ച റെബേക്കയെ ആരവങ്ങളോടെയാണ് വേദിയിലേക്ക് ആനയിച്ചത്. വെള്ള നിറത്തിലുള്ള സ്യൂട്ടായിരുന്നു ശ്രീജിത്ത് വിജയ് ധരിച്ചത് . സിമ്പിൾ ആൻഡ് ഹമ്പിൾ ലുക്കിലായിരുന്നു ശ്രീജിത്ത് വേദിയിലേക്ക് പ്രവേശിച്ചത്.

റെബേക്കായും ശ്രീജിത്തും ഇരുവരുടെയും കുടുംബവും വേദിയിൽ ദീപം തെളിയിച്ചുകൊണ്ട് ചടങ്ങുകളിലേയ്ക്ക് കടക്കുകയായിരുന്നു . തുടർന്ന് എല്ലാവരുടെയും അനുവാദത്തോടെ ശ്രീജിത്ത് റെബേക്കായുടെ വിരലിൽ മോതിരം അണിയിച്ചു . റെബേക്ക തിരിച്ച് ശ്രീജിത്തിന്റെ വിരലിലും മോതിരം അണിയിച്ചു . റെബേക്കായുടെയും ശ്രീജിത്തിന്റെയും വിവാഹ നിശ്ചയ വീഡിയോയും ചിത്രങ്ങളും ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിയ്ക്കുകയാണ് . ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിരിയ്ക്കുന്നത് .

കുട്ടനാടൻ മാർപ്പാപ്പ , മാർഗംകളി തുടങ്ങിയ ഹിറ്റ് ചലച്ചിത്രങ്ങളുടെ സംവിധായകനാണ് ശ്രീജിത്ത് വിജയ്. ഏഷ്യാനെറ്റിലെ കസ്തൂരിമാൻ എന്ന ഒറ്റ സീരിയലിലൂടെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ താരമാണ് റെബേക്ക. റെബേക്കായും ശ്രീജിത്തും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇരുവരും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട് . ഈ ചിത്രങ്ങൾക്കെല്ലാം നല്ല സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളതും .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top