കീർത്തി സുരേഷും അനിരുദ്ധും വിവാഹിതരാകുന്നു ; വിവാഹം ഈ വർഷം അവസാനത്തോടെ ?

0

മലയാളത്തിൽ നിന്നും അന്യഭാസ ചിത്രങ്ങളിലേക്ക് ചേക്കേറിയ താരമാണ് കീർത്തി സുരേഷ് .നിർമ്മാതാവ് സുരേഷ് കുമാറിന്റെയും സിനിമ താരം മേനക സുരേഷിന്റെയും ഇളയ മകളാണ് കീർത്തി . ബാലതാരമായി സിനിമ ലോകത്തേയ്ക്ക് എത്തിയ കീർത്തിയ്ക്ക് ഇന്ന് കൈ നിറയെ ചിത്രങ്ങളാണ് . എന്നാൽ ഇന്നിപ്പോൾ കീർത്തി സുരേഷും മ്യൂസിക് ഡയറക്ടർ അനിരുദ്ധ് രവിചന്ദറും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തു വരുന്നത് . വിവരങ്ങൾ ശരിയാണ് എങ്കിൽ ഈ വർഷം അവസാനത്തോടെ ഇരുവരും വിവാഹിതരാകും എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട് .എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇരുവരും ഇതുവരെയും യാതൊരു പ്രതികരണവും നടത്തിയിട്ടില്ല .

കഴിഞ്ഞ വർഷം അനിരുദ്ധിന്റെ പിറന്നാളിന് ആശംസകൾ അറിയിച്ചുകൊണ്ട് കീർത്തി ട്വിറ്ററിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചകൾക്ക് വഴി വെച്ചിരിയ്ക്കുന്നത് . ഇരുവരും പരസ്പരം ഒരുമിച്ച് നിൽക്കുന്ന മനോഹരമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് കീർത്തി അനിരുദ്ധിന് ഒക്ടോബർ 16 നു പിറന്നാൾ ആശംസകൾ അറിയിച്ചത് .ചിത്രങ്ങൾ പാക്കുവെച്ചുകൊണ്ട് കീർത്തി കുറിച്ചത് ഇപ്രകാരമായിരുന്നു . “പിറന്നാൾ ആശംസകൾ പ്രിയപ്പെട്ട അനിരുദ്ധ് .നിനക്ക് നല്ലൊരു വർഷം ഉണ്ടാകട്ടെ . കുറച്ച് മണിക്കൂറുകൾക്കുള്ളിൽ നീ എനിയ്ക്ക് തിരിച്ച് ആശംസകൾ അറിയിക്കും . ” ഒക്ടോബർ 17 നായിരുന്നു കീർത്തിയുടെ പിറന്നാൾ .

കീർത്തി സുരേഷുമായി ബന്ധപ്പെട്ട് നിരവധി പേരുകൾ പറഞ്ഞു കേട്ടിരുന്നു . കീർത്തിയുടെ കൂടെ അഭിനയിച്ച സതീഷുമായി ചേർത്ത് കീർത്തിയുടെ പേര് പല ഇടങ്ങളിലും കേട്ടിരുന്നു. സതീഷ് പ്രമുഖ രാഷ്ട്രീയ പ്രവർത്തകന്റെ മകൻ ആണ് ഇതിനെല്ലാം പിന്നാലെയാണ് അനിരുദ്ധുമായി കീർത്തി പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിയ്‌ക്കുന്നത്‌. റെമോ , താനാ സേർന്ത കൂട്ടം തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.