പ്രണയദിനത്തിൽ ഗോപി സുന്ദറിനൊപ്പം സുന്ദരിയായി അഭയ !

0

മലയാളത്തിൽ നിന്നും അന്യഭാഷാ ചിത്രങ്ങളിലേക്ക് ചേക്കേറിയ ഒരു പിന്നണിഗായികയാണ് അഭയ ഹിരൺമയി . നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ അഭയ ഹിരണ്മയിക്ക് സാധിച്ചിട്ടുണ്ട് . നാക്കു പെന്റാ നാക്കു ടക എന്ന ചിത്രത്തിലൂടെയാണ് അഭയ തന്റെ സംഗീത ജീവിതം ആരംഭിയ്ക്കുന്നത് . ഗോപി സുന്ദർ ആയിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ . അതിനു ശേഷം നിരവധി അന്യഭാഷാ ചിത്രങ്ങളുടെ ഭാഗമാകുവാൻ അഭയയ്ക്ക് സാധിച്ചു .

ഇന്നിപ്പോൾ പ്രണയദിനത്തോടനുബന്ധിച്ച് അഭയ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിയ്ക്കുന്ന ഒരു പോസ്റ്റാണ് വൈറൽ ആയിരിയ്ക്കുന്നത് . സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിയ്ക്കുന്നത് . “ഞാൻ എന്നെത്തന്നെ കേന്ദ്രീകരിക്കുന്നു!
ഇവിടെ ഞാൻ എന്റെ കൂടെ തന്നെയുണ്ട് . ഞങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങൾ ചോദിക്കുന്നവർക്ക് ..,വളരെയധികം സ്നേഹത്തോടും സന്തോഷത്തോടും കൂടി ഒരു പ്രണയദിനം കൂടി കടന്ന് പോകുന്നു .” എന്ന അടിക്കുറിപ്പോടെയാണ്‌ അഭയ ഹിരൺമയി ചിത്രം പങ്കുവെച്ചിരിയ്ക്കുന്നത് .

സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെ കുറിച്ച് അഭയ മുൻപ് തന്നെ തുറന്ന് പറഞ്ഞിരുന്നു . വലിയ രീതിയിലുള്ള ചർച്ചകൾക്കായിരുന്നു ആ തുറന്നു പറച്ചിൽ വഴി വെച്ചത് . വിവാഹിതനായ ഒരു വ്യക്തിയുമായി താൻ അടുപ്പത്തിലാണെന്നും 8 വർഷമായി ഇരുവരും ഒരുമിച്ച് ജീവിയ്ക്കുകയാണെന്നും താരം തുറന്നു പറഞ്ഞിരുന്നു . ഇതിനു ശേഷമാണു ഇപ്പോൾ പ്രണയ ദിനത്തിൽ ഇരുവരും തമ്മിലുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അഭയ വീണ്ടും രംഗത് എത്തിയിരിയ്ക്കുന്നത് .