വാലന്റൈൻസ് ദിനത്തിൽ പ്രണയ ലേഖനങ്ങളുമായി ചാക്കോച്ചൻ !

0

മലയാളത്തിന്റെ എവർഗ്രീൻ റൊമാന്റിക് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവിലൂടെ മലയാളികളുടെ എല്ലാം മനസ്സിൽ ഇടം നേടാൻ ചാക്കോച്ചന് സാധിച്ചു. പിന്നീടിങ്ങോട്ട് ചക്കോച്ചൻ മലയാളികൾക്ക് നൽകിയത് പ്രണയത്തിന്റെ പുത്തൻ അനുഭവങ്ങൾ ആണ്. സോഷ്യൽ മീഡിയയിലും സജീവമായ താരം ജീവിതത്തിലെ നല്ല മുഹൂർത്തങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇന്നിപ്പോൾ അത്തരത്തിൽ ചാക്കോച്ചൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് വൈറൽ ആയിരിയ്ക്കുന്നത്. ഭാര്യ പ്രിയയുമായി നിൽക്കുന്ന ഒരു പഴയകാല ചിത്രവും കുറച്ച് പ്രണയ ലേഖനങ്ങളുമാണ് ചാക്കോച്ചൻ പങ്കുവെച്ചിരിയ്ക്കുന്നത്.

“1999 മുതൽ ഈ പെൺകുട്ടിയാണ് എന്റെ വലന്റൈൻ…ഇന്നും… എന്നും…എല്ലാവരും എന്നോട് ആ കാലങ്ങളിൽ എനിയ്ക്ക് ലഭിച്ച പ്രണയ ലേഖനങ്ങളെ കുറിച്ച് ചോദിയ്ക്കാറുണ്ട്. എന്നാൽ അന്ന് ഞാൻ എഴുതിയ കുറച്ച് പ്രണയ ലേഖനങ്ങൾ ആണ് ഇവിടെയുള്ളത്.പ്രിയ കുഞ്ചാക്കോ പ്രിയ ആൻ സാമുവൽ ആയിരുന്നപ്പോൾ ഉള്ളത്.” ഈ അടിക്കുറിപ്പോടെയാണ് ചാക്കോച്ചൻ ചിത്രങ്ങൾ പങ്കുവെച്ചിരിയ്ക്കുന്നത്. ഒപ്പം എല്ലാവർക്കും പ്രണയദിനാശംസകളും ചാക്കോച്ചൻ നേരുന്നുണ്ട്.

സ്വന്തം ആരാധികയെ തന്നെ വിവാഹം കഴിച്ച ചാക്കോച്ചന് കഴിഞ്ഞ ഇടയ്ക്കായിരുന്നു മോൻ ജനിച്ചത്. എസഹാക്കിന്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും ചാക്കോച്ചനും പ്രിയയും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.