നടി റെബേക്ക സന്തോഷിൻറെ വിവാഹ നിശ്ചയ വീഡിയോ കാണാം

0

കസ്തൂരിമാനിലൂടെ ശ്രദ്ധിക്കപ്പെട്ട നടി റെബേക്ക സന്തോഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. യുവ സംവിധായകന്‍ ശ്രീജിത്ത് വിജയന്‍ ആണ് വരന്‍. ഇരുവരുടെ നിശ്ചയത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നീണ്ടക്കാലത്തെ പ്രണയത്തിന് ശേഷമാണ് ഇവര്‍ വിവാഹത്തിലേക്ക് കടക്കുന്നത്. കഴിഞ്ഞ ദിവസം ഹല്‍ദി ആഘോഷത്തിന്റെ ചിത്രവും റെബേക്ക ആരാധകരുമായി പങ്കുവെച്ചിരുന്നു.ഇതിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് വിവാഹ നിശ്ചയത്തിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായി താരം പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്നതിന്റെ വാര്‍ത്തയും സമൂഹമാധ്യമങ്ങളില്‍ നേരത്തെ എത്തിയിരുന്നു. സന്തോഷ വാര്‍ത്തയറിഞ്ഞ ആരാധകര്‍ താരത്തിന് ആശംസ അറിയിച്ചും രംഗത്തെത്തിയിരുന്നു. തങ്ങളുടെ കാവ്യ പുതിയ ജീവിതത്തിലേക്ക് കടക്കുന്നത് പ്രേക്ഷകരെയും സന്തോഷത്തിലാക്കിയിരിക്കുകയാണ്.

റെബേക്കയുടെയും ശ്രീജിത്തിന്റെയും പ്രണയം മലയാളി പ്രേക്ഷകരുടെ ഇടയില്‍ പരസ്യമായ രഹസ്യമായിരുന്നു. ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കാന്‍ പോകുന്നത്. ശ്രീജിത്തിനൊപ്പമുള്ള ചിത്രം നടി മുന്‍പ് ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.

തൃശൂര്‍ സ്വദേശിനിയായ ബേക്ക കുഞ്ഞിക്കൂനനിലൂടെയാണ് സ്‌ക്രീനില്‍ എത്തുന്നത്. പിന്നീട് കസ്തൂരിമാന്‍ എന്ന സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെയാണ് പ്രശസ്തയാകുന്നത്. നടി റെബേക്ക സന്തോഷിനെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ട് തുടങ്ങിയത് പരമ്പര കസ്തൂരിമാനിലൂടെയാണ്. പരമ്പരയില്‍ കാവ്യക്കും ജീവക്കും പ്രേക്ഷകര്‍ കൊടുത്ത സ്വീകാര്യത ചെറുതൊന്നുമായിരുന്നില്ല. സീരിയലില്‍ താരങ്ങള്‍ വേര്‍പിരിഞ്ഞ് ജീവിച്ചപ്പോഴും ഒന്നിക്കാനായി ആരാധകര്‍ ഏറെ ആഗ്രഹിച്ചിരുന്നു.

അതേസമയം റെബേക്കയുടെ ഭാവി വരന്‍ മാര്‍ഗംകളി എന്ന സിനിമയുടെ സംവിധായകന്‍ കൂടിയാണ്. ഇദ്ദേഹം എഴുത്തുകാരനും സിനിമറ്റോഗ്രഫറുമാണ്.