പ്രണയദിനത്തിൽ രഞ്ജിനി പങ്കുവെച്ച പോസ്റ്റിൽ ഉള്ളത് ആരാണെന്നു അനേഷിച്ചു സോഷ്യൽ മീഡിയ

0

രഞ്ജിനി ഹരിദാസിനെ അറിയാത്ത മലയാളികൾ ഉണ്ടെന്ന് തോന്നുന്നില്ല. സ്റ്റേജ് ഷോകളിലൂടെ ആസ്വാദകരെ കയ്യിലെടുത്ത അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലെ അവതാരകയായി എത്തിയ രഞ്ജിനി നിരധി ആരാധകരെയാണ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ സ്വന്തമാക്കിയത്. സമൂഹ കാര്യങ്ങളിൽ സ്വന്തമായ കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്ന വ്യക്തി കൂടിയാണ് രഞ്ജിനി.

ഇന്നിപ്പോൾ രഞ്ജിനി ഹരിദാസ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച ഒരു ചിത്രമാണ് ചർച്ചയായിരിയ്ക്കുന്നത്. ഒരു പുരുഷനൊപ്പം വളരെ സന്തോഷവതിയായി നിൽക്കുന്ന രഞ്ജിനിയെയാണ് ചിത്രത്തിൽ കാണുവാൻ സാധിയ്ക്കുന്നത്. കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് ഇരുവരും എത്തിയിരിയ്ക്കുന്നത്. ആ വസ്ത്രത്തിൽ അതിസുന്ദരി ആയിരിയ്ക്കുകയാണ് രഞ്ജിനി.

” കാരണം ഇന്ന് ആ ദിവസമാണ് ” എന്ന അടിക്കുറിപ്പോടെയാണ് രഞ്ജിനി ചിത്രങ്ങൾ പങ്കുവെച്ചിരിയ്ക്കുന്നത്. വാലന്റൈൻസ് ദിനത്തിൽ ഇത്തരമൊരു ചിത്രം രഞ്ജിനി പങ്കുവച്ചിരിയ്ക്കുന്നതിനാൽ തന്നെ ആരാണ് രഞ്ജിനിയുടെ കൂടെ ഉള്ളത് എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകർ. എന്നാൽ ഈ വ്യക്തി ആരാണെന്നോ എന്താണെന്നോ ഉള്ളതിനെ കുറിച്ചൊന്നും രഞ്ജിനി വ്യക്തമാക്കിയിട്ടില്ല. നിരവധി കമന്റുകളാണ് ഇതിനോടകം ചിത്രത്തിന് താഴെ വന്നിരിയ്ക്കുന്നത്. ആരാധകരും താരങ്ങളുമെല്ലാം രഞ്ജിനി പങ്കുവെച്ച ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.