“പ്രണയത്തോട് നോക്കിയാലും പ്രണയമില്ലാതെ നോക്കിയാലും ഇഷ്ടം തോന്നുന്ന ഒരാളെ കണ്ടെത്തു” വൈറലായായി അശ്വതിയുടെ കുറിപ്പ്!

0

റേഡിയോ ജോക്കി അവതാരക എന്നീ നിലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി ആണ് അശ്വതി ശ്രീകാന്ത്. ഇവ മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയലിലൂടെ അശ്വതി തെളിയിച്ചുകഴിഞ്ഞു. ചക്ക പഴത്തിൽ മുഖ്യകഥാപാത്രത്തെ ആണ് അശ്വതി അവതരിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങളിലും സജീവമായ അശ്വതിയുടെ പല പോസ്റ്റുകളും വൈറൽ ആകാറുണ്ട്. അത്തരത്തിൽ ഇപ്പോൾ അശ്വതി വാലന്റൈൻസ് ദിനത്തിൽ പങ്കു വച്ചിരിക്കുന്ന ഒരു കുറിപ്പാണ് വൈറലായിരിക്കുന്നത്. പ്രണയദിനത്തിൽ ഭർത്താവ് ശ്രീകാന്തിന് ആശംസകൾ അറിയിച്ചു കൊണ്ട് ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് അശ്വതി പങ്കുവച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണരൂപം :

ലോക് ഡൗൺ കാലത്ത് ആറുമാസക്കാലം ഫ്ലാറ്റിൽ അടച്ചിരുന്നപ്പോഴാണ് മിണ്ടിയും പറഞ്ഞും ഇരിക്കാൻ പറ്റിയ ഒരാളെ കൂടെ കൂട്ടിയത് ഗുണം ശരിക്കും മനസ്സിലായത്. പ്രേമത്തിന്റെ മഴവിൽ കുമിളകൾ ഒക്കെ പൊട്ടി കഴിഞ്ഞാലും അന്നത്തെ കൂട്ട് അതുപോലെ ഉണ്ടാവുക എന്നതാണ് പ്രധാനം എന്ന് വീണ്ടും അടിവരയിട്ടത്.

അല്ലെങ്കിൽ പ്രണയം തൊട്ടു തീണ്ടാൻ സാധ്യതയില്ലാത്ത അതി സാധാരണ ദിവസങ്ങളിൽ വല്ലാത്ത മടുപ്പ് തോന്നും മിണ്ടാൻ വിഷയം ഇല്ലാതെ, ഒരാൾ ടിവി മുറിയിലോ ഒരാൾ അടുക്കളയിൽ ഒറ്റയാകുന്നു. അതുകൊണ്ട് ഇനിയും തിരഞ്ഞെടുപ്പ് നടത്താത്തവർ ശ്രദ്ധിക്കൂ, പ്രണയത്തോട് നോക്കിയാലും പ്രണയമില്ലാതെ നോക്കിയാലും ഇഷ്ടം തോന്നുന്ന ഒരാളെ കണ്ടെത്തു. നമ്മളെ അവർക്കായി മാറ്റി എടുക്കാതെ നമ്മളെ നമ്മളായി തന്നെ നിലനിർത്തുവാൻ സ്പേസ് തരുന്ന ഒരാളെ. നമ്മളെ കേൾക്കാൻ ഇഷ്ടമുള്ള നമുക്ക് കേൾക്കാൻ ഇഷ്ടമുള്ള ഒരാളെ കൂടെ കൂട്ടു… ബന്ധങ്ങൾ ടോക്സിക് ആവുന്നുണ്ട് എന്ന്, ശ്വാസം മുട്ടുന്നുണ്ടെന്ന് അറിഞ്ഞിട്ടു പോലും പ്രണയം കൊണ്ട് മാത്രം കണ്ണടച്ച് പോയവരൊക്കെ പിന്നീട് തോറ്റുപോയി എന്നതാണ് ചരിത്രം.

 

അപ്പൊ പറഞ്ഞു വന്നത് എന്താന്ന് വെച്ചാൽ ഞങ്ങൾ ഇപ്പോഴും പ്രണയിച്ചു കൊണ്ടേയിരിക്കുന്നു എന്ന് ക്ലീഷേ ഇവിടെ ഇറക്കുന്നില്ല എന്നാണ്. പകരം നാളെ ഒരു കാലത്ത് ഓൾഡ് ഏജ് ഹോമിൽ ഇരുന്നു ഞങ്ങൾ വർത്താനം പറഞ്ഞു പറഞ്ഞു കൂട്ടുകൂടും എന്നാണ്. എല്ലാ ഓർമ്മകളും മാഞ്ഞുപോകുന്ന കാലത്തും ഇനി ഒരാളെ മറക്കരുത് എന്നാണ് പ്രാർത്ഥനകൾ.