പ്രണയദിനത്തിൽ എന്നും ഇതുപോലെ കൂടെ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കുടുംബവിളക്കിലെ വേദിക !

0

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് ശരണ്യ ആനന്ദ്. വേദിക എന്ന നെഗറ്റീവ് ക്യാരക്ടറാണ് ശരണ്യ കുടുംബവിളക്കിൽ അവതരിപ്പിക്കുന്നത്. വേദികളിലൂടെ തനിക്ക് നെഗറ്റീവ് കഥാപാത്രങ്ങൾ ചേരുമെന്ന് ശരണ്യ തെളിയിച്ചുകഴിഞ്ഞു.

ഇന്നിപ്പോൾ പ്രണയദിനത്തിൽ ശരണ്യ ആനന്ദ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച ഒരു പോസ്റ്റാണ് വൈറലായിരിക്കുന്നത്. ഭർത്താവുമൊത്തുള്ള ചിത്രമാണ് ശരണ്യ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. ഹൃദയത്തിൽ തറക്കുന്ന വരികളോടെ ഭർത്താവിന് വാലന്റൈൻസ് ഡേ വിഷസ് അറിയിച്ചിരിക്കുകയാണ് ശരണ്യ.

“എന്തെങ്കിലും എനിക്ക് താങ്ങളോട് ആവശ്യപ്പെടാൻ ഉണ്ടെങ്കിൽ അത് എന്നും ഇതുപോലെ ഒന്നിച്ച് ഉണ്ടാകണമെന്ന് മാത്രമാണ് ” എന്ന് പറഞ്ഞുകൊണ്ടാണ് ശരണ്യ തന്റെ പോസ്റ്റ്‌ അവസാനിപ്പിയ്ക്കുന്നത്. നിരവധി ആളുകളാണ് ഇതിനോടകം തന്നെ പോസ്റ്റ് കണ്ടിരിക്കുന്നത് . നിരവധി കമന്റുകൾ ഉം പോസ്റ്റിന് താഴെയായി വന്നുകഴിഞ്ഞു .ഇക്കഴിഞ്ഞ ഇടയ്ക്കായിരുന്നു താരത്തിന്റെ വിവാഹം നടന്നത്.