നയൻസിന് പ്രണയദിനാശംസയുമായി വിക്കി !

0

തെന്നിന്ത്യൻ താര സുന്ദരിയും ലേഡി സൂപ്പർ സ്റ്റാറുമാണ് നയൻ‌താര . മലയാളിയായ നയൻതാരയ്ക്ക് ആരാധകലക്ഷങ്ങളാണ് ഉള്ളത് . ഒരുകാലത്ത് ഗ്ലാമർ റോളുകളിൽ തിളങ്ങിയ നയൻതാര നായികാ പ്രാധാന്യമുള്ള ചിത്രങ്ങൾ സെലക്ട് ചെയ്താണ് ഇപ്പോൾ ചെയ്യുന്നത് . ഇടയ്ക്ക് വെച്ച് താരം ചില വിവാദങ്ങളിൽ ചെന്ന് ചാടിയെങ്കിലും , ഇപ്പോൾ അതെല്ലാം തരണം ചെയ്ത് താരം ഇപ്പോൾ സിനിമ ലോകത്ത് സജീവമാണ് .

യുവ സംവിധായകൻ വിഘ്‌നേഷ് ശിവനുമായി പ്രണയത്തിലായ താരം വിഘ്‌നേഷ് ശിവനെ വിവാഹം കഴിയ്ക്കുവാനുള്ള തീരുമാനത്തിലേക്ക് കടന്നിരിയ്ക്കുകയാണ് . നാനും റൗഡി താൻ എന്ന വിഘ്‌നേഷ് ശിവന്റെ സിനിമയിൽ നിന്നുള്ള സൗഹൃദം പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു . ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗം തന്നെയാണ് സൃഷ്ടിയ്ക്കാറുള്ളത് . ഇന്നിപ്പോൾ വിഘ്‌നേഷ് ശിവൻ പങ്കുവെച്ചിരിയ്ക്കുന്ന ഒരു പോസ്റ്റാണ് ചർച്ച വിഷയമാകുന്നത് . വാലന്റൈൻസ് ഡേയോട് അനുബന്ധിച്ച് നയൻസുമായി നിൽക്കുന്ന ഒരു ചിത്രമാണ് വിക്കി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ചിരിയ്ക്കുന്നത് .

“ബീയിങ് ഇൻ ലവ് വിത്ത് യു തങ്കമേ ” എന്ന അടിക്കുറിപ്പോടെയാണ്‌ വിക്കി ചിത്രം പങ്കുവെച്ചിരിയ്ക്കുന്നത് .ഒപ്പം എല്ലാവർക്കും പ്രണയ ദിനം ആശംസിയ്ക്കുവാനും വിക്കി മറന്നിട്ടില്ല .”കാത്തുവക്കുല രണ്ടു കാതൽ ” എന്ന ചിത്രമാണ് പുതുതായി വിക്കിയുടേതായി പുറത്തിറങ്ങാൻ ഇരിയ്ക്കുന്ന ചിത്രം . നയൻതാര , വിജയ് സേതുപതി , സാമന്ത തുടങ്ങിയവരാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് .