കുടവയറുമായി മലയാളികളുടെ സ്വന്തം മസിലളിയൻ ; ചിത്രം കണ്ട് ഞെട്ടി ആരാധകർ !

0

മലയാള സിനിമയിലെ മസിൽ അറിയാനാണ് ഉണ്ണി മുകുന്ദൻ .മല്ലു സിംഗ് എന്ന ഒറ്റ ചിത്രത്തിലൂടെ മുൻനിര നായക പദവിയിലേക്ക് എത്തിയ വ്യക്തി കൂടിയാണ് ഉണ്ണി . നിരവധി ആരാധകർ ഉള്ള താരം സമൂഹമാധ്യമങ്ങളിലും സജീവമാണ് .ഉണ്ണി സമൂഹ മാധ്യമങ്ങൾ വഴി പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിയ്ക്കുന്നത് . സ്വന്തം വീട്ടിലെ കുട്ടിയായാണ് ഉണ്ണിയെ മലയാളികൾ കാണുന്നത് .

ഇന്നിപ്പോൾ മേപ്പടിയാനാണ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് എത്തിയിരിയ്ക്കുകയാണ് താരം .നവാഗതനായ വിഷ്ണു മോഹൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്താൻ പോന്ന സിനിമയിൽ അഞ്ചു കുറയാനാണു നായികയായി എത്തുന്നത് .

കിണറ്റിൻകരയിൽ നിന്നും വെള്ളം കോരി നായയെ കുളിപ്പിയ്ക്കുന്ന ദൃശ്യമാണ് ഉണ്ണി പങ്കുവെച്ച മേപ്പടിയാന്റെ പോസ്റ്ററിൽ ഉള്ളത് .കുടവയറുമായി നിൽക്കുന്ന ഉണ്ണിയുടെ ചിത്രങ്ങൾ ആരാധകരെ തീർത്തും അത്ഭുതപ്പെടുത്തിയിരിയ്ക്കുകയാണ് .നിരവധി കമന്റുകളാണ് പോസ്റ്ററിന് താഴെ വന്നുകൊണ്ടിരിയ്ക്കുന്നത് . ഉണ്ണി മുകുന്ദൻ ഫിലിംസിന്‍റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്‌.