അഞ്ചുവിന്റെയും ശിവന്റെയും ജീവിതത്തിൽ ഇനി പ്രണയ നിമിഷങ്ങൾ ?

0

തിങ്കൾ മുതൽ ശനി വരെ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയൽ ആണ് സാന്ത്വനം .സീരിയൽ ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷകരെ കയ്യിലെടുക്കുവാൻ സീരിയലിനു സാധിച്ചിരുന്നു .അഞ്ജലിയും ശിവനുമാണ് സീരിയലിലെ പ്ററിക്ഷകരുടെ ഇഷ്ട ജോഡി .ഇരുവരും തമ്മിലുള്ള വഴക്കുകളും തമ്മിൽത്തല്ലും എല്ലാം നർമം കളർന്നുള്ളതായതിനാൽ പ്രേക്ഷകർക്കും അതെല്ലാം ഒരുപാട് ഇഷ്ടവുമാണ് .

എന്നാൽ കഴിഞ്ഞ ദിവസം അഞ്ജുവിനും ശിവനും ഉണ്ടായ അപ കടം വലിയ കോളി ളക്കം തന്നെയാണ് സാന്ത്വനം വീട്ടിൽ ഉണ്ടാക്കിയിരിയ്ക്കുന്നത് . എന്നാൽ ഇപ്പോൾ ആരാണ് അഞ്ജലിയെയും ശിവനെയും കൊ ലപ്പെടുത്താൻ ശ്രമിച്ചത് എന്ന കാര്യം വ്യക്തമായിരിയ്ക്കുകയാണ് . അപർണയുടെ അച്ഛൻ രാജശേഖരൻ തമ്പി ആണ് അഞ്ജലിയെ കൊ ലപ്പെടുത്താൻ ശ്രമിച്ചത് എന്ന് ജയന്തി വ്യക്തമാക്കുന്നതാണ് സാന്ത്വനം സീരിയലിന്റെ അടുത്ത എപ്പിസോഡിൽ ഉള്ളത് .ഇതോടു കൂടി അപർണ സ്വപ്നം കണ്ട് സ്വന്തമാക്കിയ ജീവിതം കൈവിട്ട പോകുമോ എന്ന ഭയമാണ് ഇപ്പോൾ നിഴലിയ്ക്കുന്നത് .

എന്നാൽ ഈ അപകടം ഉണ്ടായത് ശിവന്റെയും അഞ്ജലിയുടെയും ജീവിതത്തിൽ വളരെ വലിയ മാറ്റമാണ് കൊണ്ടുവന്നിരിയ്ക്കുന്നത് .അഞ്ജലിയും ശിവനും പരസ്പരം എടുക്കുന്നതിന്റെ സൂചനകളാണ് അടുത്ത ദിവസത്തെ സീരിയലിന്റെ ക്ലിപ്പിൽ നിന്നും മനസിലാക്കുവാൻ സാധിയ്ക്കുന്നത് . അഞ്ജലിയ്ക്ക് ശിവൻ മരുന്നെടുത്ത് കൊടുക്കുന്നതും ബെഡ്ഷീറ്റ് വിരിച്ചു കൊടുക്കുന്നതുമെല്ലാം ഇരുവരും തമ്മിലുള്ള അകലം കുറയ്ക്കുന്നതിന്റെ നേര്കാഴ്ചകളാണ് . അതുകൊണ്ട് തന്നെ സാന്ത്വനം വീട്ടിലെ ഇനിയുള്ള ആഞ്ജലയുടെയും ശിവന്റെയും ജീവിതം എങ്ങനെയാകും എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ .ഒപ്പം അപർണ്ണയുടെ പ്രണയക്കൊട്ടാരം തകർന്ന് വീഴുമോ എന്ന ഭീതിയിലും .