Social Media

വിവാഹ നിശ്ചയത്തിന് മുൻപ് യമണ്ടൻ ഫോട്ടോഷൂട്ടുമായി റെബേക്ക !

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരി റെബേക്ക സന്തോഷ് വിവാഹിതയാകുവാൻ പോകുകയാണ് . വിവാഹത്തിന് മുന്നോടിയായി റെബേക്കായും ശ്രീജിത്തും തമ്മിലുള്ള വിവാഹ നിശ്ചയം ആണ് ഇന്ന് .നീണ്ട നാളുകളുടെ കാത്തിരിപ്പിനു ഒടുവിലായാണ് ഇരുവരും തങ്ങളുടെ വീട്ടുകാരുടെ സമ്മതത്തോടെ ഒന്നാകാൻ പോകുന്നത് . എന്നാൽ ഇന്നിപ്പോൾ വിവാഹ നിശ്ചയത്തിന് മുന്നോടിയായുള്ള റെബേക്കയുടെ ഫോട്ടോഷൂട്ടാണ് വിരൽ ആയിരിയ്ക്കുന്നത് .ചിത്രങ്ങൾ മാത്രമല്ല ഉള്ളത് , വ്യത്യസ്തമായ ഒരു വിഡിയോയും ഈ ഫോട്ടോഷൂട്ടിന്റെ ഭാഗമായി ഉണ്ട് . ഒരു തമ്മിൽ ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന റെബേക്കയെയാണ് വിഡിയോയിൽ കാണുവാൻ സാധിയ്ക്കുന്നത് .വിഡിയോയിൽ സാരി ആണ് റെബേക്ക ധരിച്ചിരിയ്ക്കുന്നത് .

ശേഷം മഞ്ഞ നിറത്തിലുള്ള ഒരു വസ്ത്രത്തിൽ അതിസുന്ദരിയായാണ് റെബേക്ക പ്രത്യക്ഷപ്പെടുന്നത് . ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തി നിമിഷങ്ങൾക്കുള്ളിൽ തന്നെ വിരൽ ആയിരുന്നു . വിവാഹ നിശ്ചയത്തിന് മുന്നോടിയായി കൈകളിൽ മൈലാഞ്ചി അണിഞ്ഞ് മൊഞ്ചത്തിയായിരിയ്ക്കുകയാണ് ഈ ചിത്രങ്ങളിൽ റെബേക്ക . കുടുംബത്തിന് ഒപ്പമുള്ള ചിത്രങ്ങളും റെബേക്ക പങ്കുവെച്ചിട്ടുണ്ട് . നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നിരിയ്ക്കുന്നത് .

കഴിഞ്ഞ ദിവസമായിരുന്നു യുവ സംവിധായകൻ ശ്രീജിത്ത് വിജയ്‍യും റെബേക്ക സന്തോഷും തമ്മിലുള്ള വിവാഹ നിശ്ചയ വാർത്ത പുറത്തു വന്നത് .റെബേക്ക തന്നെയായിരുന്നു തന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി ഈ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചതും . കുട്ടനാടൻ മാർപ്പാപ്പ , മാർഗം കളി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ശ്രീജിത്ത് വിജയ് . ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കസ്തൂരിമാണ് എന്ന സീരിയലിലെ മുഖ്യ കഥാപാത്രമായ കാവ്യയെയാണ് റെബേക്ക അവതരിപ്പിക്കുന്നത് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top