Social Media

വൈറലായി ഉണ്ണിയുടെ മീനാക്ഷിയ്ക്കൊപ്പമുള്ള ചിത്രങ്ങൾ !

കഴിഞ്ഞ ദിവസം നടന്ന നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹ ചടങ്ങിൽ താരമായത് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി ആയിരുന്നു . മീനാക്ഷിയുടെ ഭംഗിയെ വർണിച്ച് നിരവധി ആളുകളായിരുന്നു രംഗത് വന്നിരുന്നത് . മീനാക്ഷിയെ ആയിഷയുടെ വിവാഹത്തിനായി അണിയിച്ചൊരുക്കിയത് ആരാണ് എന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയർന്നിരുന്നു . എന്നാൽ ഇന്ന് ആ ചോദ്യത്തിനുള്ള ഉത്തരം എത്തിയിരിക്കുകയാണ് .പ്രശസ്ത സിനിമ മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പി എസ് ആണ് മീനാക്ഷിയുടെ ഭംഗിയ്ക്ക് തിളക്കം കൂട്ടിയത് .

സമൂഹമാധ്യമങ്ങളിൽ മീനാക്ഷിയ്ക്ക് ഒപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇപ്പോൾ എത്തിയിരിയ്ക്കുകയാണ് ഉണ്ണി .”ഈ കൊച്ചുപെൺകുട്ടി സുന്ദരിയായ രാജകുമാരിയായി മാറിയ രീതി എന്നെ ആകർഷിയ്ക്കുന്നു .അവളുടെ ഉറ്റ സുഹൃത്തിന്റെ വിവാഹത്തിനായി അവളെ മേക്കപ്പ് ചെയ്തു ഭംഗിയാക്കുവാനുള്ള ഉത്തരവാദിത്തം എനിയ്ക്കായിരുന്നു . ശേഷം മനോഹരിയായ ഒരു പെൺകുട്ടിയായി അവൾ മാറിയതിനെ കുറിച്ച് പറയുവാൻ എനിയ്ക്ക് വാക്കുകൾ ഇല്ല ” എന്നായിരുന്നു ഉണ്ണി ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത് .

നിരവധി ഫോളോവെർസ് ഉള്ള ഒരു സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് ഉണ്ണി . ഉണ്ണി പങ്കുവെച്ച ചിത്രത്തിന് താഴെയായി നിരവധി കമന്റുകളാണ് ഇതിനോടകം വന്നിരിയ്ക്കുന്നത് . ചിത്രം വലിയ രീതിയിൽ തന്നെ ചർച്ചയാവുകയും ചെയ്‌തു . ചിത്രത്തിന് താഴെ കമന്റുമായി മീനാക്ഷിയും എത്തിയിരുന്നു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top