തന്റെ യഥാർത്ഥ പ്രണയത്തെ പരിചയപ്പെടുത്തി ബാല !

0

മലയാളികളുടെ പ്രിയങ്കരനായ നടനാണ് ബാല . തമിഴ്നാട്ടിൽ നിന്നുമെത്തി മലയാളി മനസ് കീഴടക്കിയ ബാലയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത് . സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം ജീവിതത്തിലെ നല്ല നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനം കവർന്ന അമൃത സുരേഷ് ആയിരുന്നു ബാലയുടെ ഭാര്യ . 2010 ൽ ആയിരുന്നു ഇരുവരും വിവാഹിതരായത് .എന്നാൽ കഴിഞ്ഞ വര്ഷം ഡിസംബറിൽ ഇരുവരും നിയമപരമായി വിവാഹമോചനം നേടുകയും ചെയ്തു . ഇരുവർക്കും ഒരു മകളും ഉണ്ട് .

എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച ബാലയുടെ രണ്ടാം വിവാഹത്തെ കുറിച്ചാണ് .നിരവധി അഭ്യൂഹങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നടന്നു കൊണ്ടിരിയ്ക്കുന്നത് . ഈ വാലെന്റൈൻസ് ഡേയ്ക്ക് തന്റെ പ്രണയത്തെ വെളിപ്പെടുത്തി എത്തിയിരിയ്ക്കുകയാണ് ബാല .അതായത് ബാല സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പങ്കുവെച്ചിരിയ്ക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ ആരാധകരുടെ ചർച്ച വിഷയം .മകൾ അവന്തികയ്ക്കും തന്റെ അമ്മയ്ക്കും ഒപ്പമുള്ള ചിത്രങ്ങൾ കോർത്തിണക്കി കൊണ്ട്, ഗോഡ് പ്രോമിസ് എനിക്കിത് പോതും എന്ന തമിഴ് ഗാനവും, ചില ചിത്രങ്ങളിലെ തമിഴ് ഡയലോഗുകളും ചേർത്തിണക്കിയ ഒരു വീഡിയോ ആണ് ബാല പങ്കുവച്ചത്.

‘മൈ ട്രൂ ലവ് ആൻഡ് വാലന്റൈൻ ഓൾവെയ്‌സ് ആൻഡ് എവർ’ എന്ന ക്യാപ്ഷ്യനിലൂടെയാണ് ബാല വീഡിയോ പങ്ക് വച്ചത്. നിരവധി ആളുകളാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിരിയ്ക്കുന്നത് .അതിനോടൊപ്പം നിരവധി കോംമന്റ്റുകളും വീഡിയോയ്ക്ക് താഴെയായി എത്തിയിട്ടുണ്ട് .