നാദിർഷയുടെ മകൾക്ക് ബിലാൽ നൽകിയ മഹർ കണ്ടോ ?!

0

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ച നാദിർഷയുടെ മകളുടെ വിവാഹത്തെ കുറിച്ചാണ് . ആർഭാടമായി നടത്തിയ വിവാഹത്തിൽ നിരവധി താരങ്ങളാണ് പങ്കെടുത്തത് . വ്യവസായി ലത്തീഫ് ഉപ്‌ളേരിയുടെ മകൻ ബിലാലാണ് നാദിർഷയുടെ മകൾ ആയിഷയെ വിവാഹം കഴിച്ചത് . എന്നാൽ ഇന്നിപ്പോൾ സമൂഹമാധ്യമങ്ങളുടെ എല്ലാം മനം കവർന്നിരിയ്ക്കുന്നത് ബിലാൽ ആയിഷയ്ക്ക് നൽകിയ മഹർ ആണ് . അതിമനോഹരമായ ഒരു ഡയമണ്ട് നെക്ലസ് ആണ് ബിലാൽ ആയിഷയ്ക്ക് നൽകിയത് .ഈ നെക്ലേസിനെ കുറിച്ചുള്ള ചർച്ചകളും വിപുലമായി തന്നെ നടക്കുകയാണ് ഇപ്പോൾ .കാരണം അത്രമനോഹരം ആയിരുന്നു ആ നെക്ലേസ് .

ആയിഷ ഫാഷൻ ഡിസൈനർ ആണ് .ദിലീപിന്റെ മകൾ മീനാക്ഷിയുടെ ഉറ്റചങ്ങാതി കൂടിയാണ് ആയിഷ .അതുകൊണ്ട് വിവാഹത്തിന്റെ എല്ലാ ചടങ്ങുകളിലും നിറസാന്നിധ്യമായിരുന്നു മീനാക്ഷി .ദിലീപ് ,കാവ്യാ മാധവൻ , മീനാക്ഷി , നമിത പ്രമോദ് തുടങ്ങിയവർ എല്ലാം ചടങ്ങുകളിലും പങ്കെടുത്തിരുന്നു . കൊച്ചിയിലെ ചടങ്ങുകൾക്ക് ശേഷം കാസർകോട് വെച്ചായിരുന്നു ആയിഷയുടെയും ബിലാലിന്റെയും വിവാഹം നടന്നത് .

വിവാഹത്തിന് സാരി ആയിരുന്നു ആയിഷ ധരിച്ചിരുന്നത് . സാരിയിൽ അതിമനോഹരി ആയിരുന്നു ആയിഷ . കൂടെ ബിലാൽ നൽകിയ ഡയമണ്ട് നെക്ലസ് കൂടി ആയപ്പോൾ ആയിഷയുടെ ഭംഗി ഒന്നുകൂടി വർധിച്ചു .