ജൂനിയർ ചീരുവിനെ ആദ്യമായി പരിചയപ്പെടുത്തി മേഘ്‌ന !

0

മലയാളികളുടെ പ്രിയ നായികയാണ് മേഘ്‌നാരാജ് . തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട തരാം കൂടിയാണ് മേഘ്‌ന . ചിരഞ്ജീവി സർജയെ ആയിരുന്നു മേഘ്‌ന വിവാഹം കഴിച്ചത് .നീണ്ട വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായ മേഘ്‌നയുടെയും ചിരഞ്ജീവിയുടെയും ദാമ്പത്യജീവിതത്തിനു അതികം ആയുസ്സ് ഉണ്ടായിരുന്നില്ല . ജൂൺ ഏഴിനായിരുന്നു ചീരുവിന്റെ അപ്രതീക്ഷിത വിയോഗം ഉണ്ടായത് . എന്നാൽ ചീരുവിന്റെ മരണശേഷം തങ്ങളുടെ കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു മേഘ്‌നാരാജ് .

ഒക്ടോബർ 22 നായിരുന്നു മേഘ്‌നയ്ക്ക് ഒരു ആൺ കുഞ്ഞ് ജനിച്ചത് . എന്നാൽ ജൂനിയർ ചീരുവിനെ ആരാധകർക്ക് മുന്നിൽ മേഘ്‌ന പരിചയപ്പെടുത്തിയിരുന്നില്ല . എന്നാൽ ഇന്ന് ആരാധകരുടെ കാത്തിരിപ്പിനു വിരാമം ഇട്ടുകൊണ്ട് മുൻകൂട്ടി അറിയിച്ചത് പ്രകാരം ഫെബ്രുവരി 14 ഇന് വെളുപ്പിന് 12 മണിയ്ക്ക് തന്നെ ചീരുവിന്റെ വീഡിയോ ദൃശ്യങ്ങൾ മേഘ്‌ന ആരാധകർക്കായി പങ്കുവെച്ചിരിയ്ക്കുകയാണ് .

“ഞാൻ ജനിക്കുന്നതിനു മുമ്പുതന്നെ നിങ്ങൾ എന്നെ സ്നേഹിച്ചിരുന്നു. ഇപ്പോൾ, നമ്മൾ ആദ്യമായി കണ്ടുമുട്ടുമ്പോൾ, അമ്മയോടും അപ്പയോടും വളരെയധികം സ്നേഹവും പിന്തുണയും ഊഷ്മളതയും പകർന്നതിന് എന്റെ ചെറിയ ഹൃദയത്തിന്റെ അടിയിൽ നിന്ന് നിങ്ങളോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ കുടുംബമാണ്, നിരുപാധികമായി സ്നേഹിക്കുന്ന കുടുംബം . #JrC #MCforever #oursimba ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു!” ഇൻസ്റ്റഗ്രാമിൽ മേഘ്‌ന പങ്കുവെച്ച വീഡിയോയ്ക്കൊപ്പം താരം കുറിച്ചത് ഇപ്രകാരമായിരുന്നു .