വൈറലായി സാനിയയുടെ ബീച്ച്സൈഡ് ഫോട്ടോഷൂട്ട് !

0

ക്വീൻ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി മനസ്സിൽ കയറിക്കൂടിയ അഭിനേത്രിയാണ് സാനിയ ഇയ്യപ്പൻ . മഴവിൽ മനോരമയിലെ ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയ ആയതോടെയാണ് സാനിയ സിനിമയിലേക്കുള്ള ചുവടുവയ്പ്പ് നടത്തിയത് .ചുരുങ്ങിയ കാലയളവിൽ തന്നെ ലൂസിഫർ ഉൾപ്പടെ നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ സാനിയയ്ക്ക് സാധിച്ചു . സിനിമയിൽ നിറസാന്നിധ്യമായി സാനിയ സമൂഹമാധ്യമങ്ങളിലും സജീവമാണ് . താരത്തിന്റെ പല ചിത്രങ്ങളും വൈറലാകാറുണ്ട് . നിരവധി കമന്റുകളും ലൈക്കുകളുമാണ് സാനിയയുടെ ചിത്രങ്ങൾക്ക് ലഭിയ്ക്കുന്നത് .

കഴിഞ്ഞ ദിവസം താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ വൈറലായി മാറിയിരിയ്ക്കുന്നത് .പച്ച നിറത്തിലുള്ള ഡ്രസ്സ് ധരിച്ചാണ് താരം ചിത്രത്തിൽ പ്രത്യക്ഷ ആയിരിയ്ക്കുന്നത് . ” you are made of magic ” എന്ന അടിക്കുറുപ്പോടുകൂടിയാണ് സാനിയ ചിത്രങ്ങൾ പങ്കുവെച്ചിരിയ്ക്കുന്നത് . ബീച്ച് സൈഡിൽ നിന്നുള്ള ചിത്രം ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിയ്ക്കുന്നത് . നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിയ്ക്കുന്നത് .

പൊതുവെ വസ്ത്രധാരണത്തിൽ പുതുമകൾ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് സാനിയ . അതുകൊണ്ട് പലപ്പോഴും സാനിയയുടെ വസ്ത്രധാരണം ചർച്ച ചെയ്യപ്പെടാറും ഉണ്ട് .പലപ്പോഴും മോഡേൺ വസ്ത്രങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള സാനിയ തനിയ്ക്ക് ട്രഡീഷണൽ വസ്ത്രങ്ങളും ചേരുമെന്നും കാണിച്ച് തന്നിട്ടുണ്ട് .